സച്ചിന്‍ എന്ന മതം, സച്ചിന്‍ എന്ന വികാരം

WEBDUNIA|
PTI
PTI
പാകിസ്ഥാനില്‍ 1989, ഡിസംബര്‍ 18നാണ് സച്ചിന്‍ രമേശ് ടെന്റുല്‍ക്കര്‍ എന്ന ക്രിക്കറ്റര്‍ അരങ്ങേറിയത്. ഇപ്പോള്‍, ഈ ഡിസംബറില്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചു എന്ന വാര്‍ത്ത കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ‘സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ വേണം’, ‘സച്ചിന്‍ ഉണ്ടെങ്കില്‍ മാത്രമേ കളി കാണുന്നതില്‍ സന്തോഷമുള്ളൂ..., 23 വര്‍ഷക്കാലം ക്രിക്കറ്റിനെ ആനന്ദിപ്പിച്ച സച്ചിന്റെ വിരമിക്കല്‍ തീരുമാനം അറിഞ്ഞപ്പോള്‍ ആളുകളുടെ പ്രതികരണം ഇങ്ങനെ. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിനു ഒരു സെഞ്ച്വറി കൂടി നേടി 50 എന്ന നേട്ടം കുറിക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്.

ഈയിടെ സച്ചിന്‍ നേരിട്ട ഫോം ഇല്ലായ്മ മുതിര്‍ന്ന ക്രിക്കറ്റര്‍മാരുടെയും ആരാധകരുടെയും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പക്ഷേ അതെല്ലാം മറികടന്ന് സച്ചിന്‍ തിരിച്ചുവരും എന്ന് പ്രതീക്ഷ പുലര്‍ത്തിയിരുന്നു ആരാധകര്‍. എന്നാല്‍ തന്റെ പ്രകടനം സ്വയം വിലയിരുത്തിയ സച്ചിന്‍ അവസരോചിതമായി പെരുമാറിയതാവാം. 2015 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ടീം ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങണം എന്ന് ഈ 39കാരന്‍ പറയുമ്പോള്‍ നമ്മള്‍ അത് വേണം മനസ്സിലാക്കാന്‍.

ക്രിക്കറ്റിന് ഒരു മതമുണ്ടെങ്കില്‍ അത് സച്ചിനാണ്. ക്രീസില്‍ അദ്ദേഹം മിന്നുന്ന ഷോട്ടുകള്‍ പായിക്കുമ്പോള്‍ ‘സച്ചിന്‍‘ എന്ന വികാരം ഇന്ത്യ മുഴുവന്‍ ആളിപ്പടരുന്നു, സ്വന്തം മകന് സച്ചിന്‍ എന്ന് പേരിട്ടവര്‍ എത്രയെത്ര. സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം പായിക്കുന്ന ഫോറുകളും സിക്സറുകളും പോലെ തന്നെ അദ്ദേഹത്തോടുള്ള സ്നേഹവും രാജ്യാതിര്‍ത്തി കടന്ന് പടരുകയായിരുന്നു. ലോകമെമ്പാടും സച്ചിന് ആരാധകരെ സൃഷ്ടിക്കാനായി. കളിക്കളത്തിലും പുറത്തും പെരുമാറ്റത്തില്‍ പുലര്‍ത്തിയ മാന്യത അദ്ദേഹത്തെ സ്വീകാര്യനാക്കി.

റെക്കോര്‍ഡുകളുടെ തോഴനായ സച്ചിനെ തേടി ഒരു ക്രിക്കറ്റര്‍ക്ക് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :