ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » മുല്ലപ്പെരിയാര്‍: ലാഭമുണ്ടാക്കിയത് ചാണ്ടിയും ജയയും! (Mullapperiyar; Most profited are Chandy and Jayalalitha)
മുമ്പത്തെ|അടുത്ത
PRO
PRO
ദേശീയ രാഷ്‌ട്രീയത്തില്‍ തന്നെ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു അന്തര്‍സംസ്ഥാന പ്രശ്‌നമായി ഇന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നം വളര്‍ന്നു കഴിഞ്ഞു. ഇടുക്കിയില്‍ ചെറു ഭൂചലനങ്ങള്‍ ഒരു പരമ്പരയായി ഉണ്ടായത് മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ഗൌരവതരമായ വസ്തുതയാണെങ്കിലും മുല്ലപ്പെരിയാറിലെ ഡാമിന് ബലക്ഷയമുണ്ടായത് ഇന്നോ ഇന്നലെയോ അല്ലെന്നും ഈ വ‌സ്‌തുതകളുടെ സൂക്ഷ്‌മ വിവരങ്ങള്‍ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത് ഇപ്പോഴല്ലെന്നുമുള്ള സത്യം ഏവര്‍ക്കും അറിയാവുന്നതാണ്.

എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ രണ്ട് സംസ്ഥാനങ്ങളിലെ വലിയൊരു ദേശീയ പ്രശ്‌നമായി ഇപ്പോള്‍ വളര്‍ന്നു വരുന്നത്? മുല്ലപ്പെരിയാരില്‍ ഒരു ഡാം കെട്ടിക്കുക അല്ലെങ്കില്‍ അതിന്റെ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുക എന്നത് മാത്രമല്ല കേരള രാഷ്‌ട്രീയത്തില്‍ അതിനുള്ള പ്രാധാന്യം. ഒരു ജനകീയ പ്രക്ഷോഭം ഉടലെടുക്കുന്നതിലൂടെ പ്രയോജനം കേരളത്തിലെ രാഷ്‌ട്രീയ കക്ഷികള്‍ ഉണ്ട്. പ്രത്യേകിച്ചും ഭരണത്തിലേറി ഇതുവരെ ചുവടുറപ്പിച്ച് ഇരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഉമ്മന്‍‌ചാണ്ടി സര്‍ക്കാറിന്. തമിഴ്‌നാടിലെയും സ്ഥിതി വളരെ വ്യത്യസ്തമല്ല. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിന് മുമ്പ് അണപൊട്ടിയൊഴുകുന്ന ഈ വിവാദങ്ങളില്‍ മുങ്ങി പോകുന്നത് രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്ന പല സംഭവങ്ങളും രക്ഷപ്പെടുന്നത് വിവാദങ്ങളില്‍ പെട്ടിരുന്ന പല വ്യക്തികളുമാണ്.

മുല്ലപ്പെരിയാറില്‍ കേരളത്തിന് എന്ത് പ്രയോജനം?

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ മേയ് മാസത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഭരണരഥത്തിലേറിയ അന്നുമുതല്‍ വിവാദങ്ങളും തോഴനായി ഉണ്ടായിരുന്നു. അതില്‍ ഏറ്റവുമധികം വിവാദങ്ങള്‍ക്ക് വഴിതെളിച്ചത് യുഡി‌എഫിലെ ഘടകകക്ഷികള്‍ തന്നെയാണ്. ഞാണിന്മേല്‍ തൂങ്ങുന്ന സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒരു എല്‍‌എല്‍‌എ ഉള്ളവര്‍ക്കും മന്ത്രിസ്ഥാനം നല്‍ക്കേണ്ടി വന്നപ്പോള്‍, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചയാള്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടി വന്നപ്പോള്‍, മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലുള്ള വിവാദങ്ങള്‍ ആര്‍ക്കും വേണ്ടെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞ സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍ കസേരകള്‍, അഞ്ചാം മന്ത്രി സ്ഥാനം എന്നിങ്ങനെ ആഞ്ഞുവീശിയ വിവാദങ്ങള്‍ കത്രീന കാറ്റ് പോലെ ശക്തി പ്രാപിച്ചുവരുമ്പോള്‍ വീണു കിട്ടിയ ഒരു അത്താണിയായിരുന്നു മുല്ലപ്പെരിയാര്‍. പാര്‍ട്ടി സെക്രട്ടറിമാര്‍ പെണ്ണ് കേസ് വിവാദത്തിലും അഴിമതി വിവാദത്തിലും പെട്ട് സമ്മേളന കാലം അടുക്കുന്തോറും മറ നീക്കി പുറത്തുവന്നുകൊണ്ടിരുന്ന പാര്‍ട്ടിയിലെ പിളര്‍പ്പിന് ഒരു മറ കൂടിയായിരുന്നു മുല്ലപ്പെരിയാര്‍ എന്നതും ഓര്‍ക്കേണ്ടതുണ്ട്.

അടുത്ത പേജില്‍ വായിക്കുക “ഏറ്റവും ലാഭം ഉണ്ടാക്കിയത് ഉമ്മന്‍‌ചാണ്ടി തന്നെ”
മുമ്പത്തെ|അടുത്ത
ബന്ധപ്പെട്ടവ
WebduniaWebdunia