ഹരിയാനയിലേത് അതിദാരുണ ദുരന്തം

WEBDUNIA|
PRO
PRO
മംഗലാപുരത്ത് 2010 മെയ് 22 ന് നടന്ന എയര്‍ വിമാന ദുരന്തമുള്‍പ്പെടെ രാജ്യത്ത് വിമാനദുരന്തമുണ്ടായത് പത്ത് തവണ. ഇതില്‍ ഹരിയാനയില്‍ 349 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു അതിദാരുണമെന്ന് വിശേഷിപ്പിക്കാവുന്നത്.

1996 നവംബര്‍ 12 ന് ആയിരുന്നു ഹരിയാനയ്ക്ക് മുകളില്‍ ആകാശമധ്യത്തില്‍ വച്ച് സൌദി അറേബ്യന്‍ എയര്‍‌ലൈന്‍സ് വിമാനവും കസാഖ്‌സ്ഥാന്‍ എയര്‍‌ലൈന്‍സ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ചത്. ചാര്‍ക്കി ദാദ്രിക്ക് സമീപം നടന്ന അപകടത്തില്‍ 349 വിമാന യാത്രക്കാര്‍ കൊല്ലപ്പെട്ടു. യാത്രക്കാരില്‍ ആരും രക്ഷപെട്ടില്ല!

1978 പുതുവര്‍ഷ ദിനത്തിലായിരുന്നു രാജ്യത്തെ ആദ്യ വിമാന ദുരന്തം നടന്നത്. എയര്‍ ഇന്ത്യയുടെ എഐ എക്സ്‌വൈ 5 വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ 213 പേര്‍ മരിച്ചു.

1982 ജൂണ്‍ 21 ന് നടന്ന അപകടത്തില്‍ എയര്‍ ഇന്ത്യയുടെ എഐ-403 വിമാനം മുംബൈ വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. 111 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 1988 ഒക്ടോബര്‍ 19 ന് അഹമ്മദാബാദില്‍ തകര്‍ന്ന് വീണ ഐസി 113 വിമാനത്തില്‍ ഉണ്ടായിരുന്ന 124 പേര്‍ മരിച്ചു. അപടത്തില്‍ പെട്ട അഞ്ച് പേര്‍ മാത്രമാണ് രക്ഷപെട്ടത്.

എയര്‍ ഇന്ത്യ വിമാനം ഐസി 605 1990 ഫെബ്രുവരി 14 ന് ബാംഗ്ലൂരില്‍ തകര്‍ന്നു വീണ് 92 പേര്‍ മരിച്ചു. വിമാനത്തില്‍ 146 യാത്രക്കാ‍രായിരുന്നു ഉള്ളത്. 19991 ഓഗസ്റ്റ് 16 ന് ഐസി 257 വിമാനം ഇംഫാലില്‍ തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ 69 പേരാണ് മരിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1993 ഏപ്രില്‍ 26 ന് മഹാരാഷ്ട്രയിലെ ഔറംഗബാദ് വിമാനത്താവളത്തില്‍ ഐസി-491 വിമാനം അപകടത്തില്‍ പെട്ട് 55 യാത്രക്കാര്‍ മരിച്ചു. വിമാനത്തില്‍ 118 യാത്രക്കാരുണ്ടായിരുന്നു.

പട്ന വിമാനത്താവളത്തില്‍ 2000 ജൂലൈ 17 ന് അലയന്‍സ് വിമാനം തകര്‍ന്ന് വീണ് 60 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 2009 സെപ്തംബറില്‍ എയര്‍ ഇന്ത്യ 829 വിമാനത്തിന്റെ ഒരു എഞ്ചിന് മുംബൈ വിമാനത്താവളത്തില്‍ വച്ച് തീപിടിച്ചു. യാത്രക്കാരില്‍ 21 പേര്‍ക്കാണ് അന്ന് പരുക്ക് പറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :