ജഗദീഷ് വ്യക്തിഹത്യ നടത്തി

PRO
സിനിമയ്ക്കു നന്മ ചെയ്യുന്ന ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്നെ ചിലര്‍ വ്യക്‌തിഹത്യ നടത്തിയതിനാല്‍ ഇനി അഭിപ്രായം പറയാനില്ല. ജഗദീഷിനു ദോഷമുണ്ടാക്കുന്ന എന്തെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറക്കുകയും പൊറുക്കുകയും ചെയ്യണം. സിനിമാ രംഗത്തെ ഒരു പ്രശ്നത്തെക്കുറിച്ചു മാധ്യമങ്ങള്‍ അഭിപ്രായം ചോദിച്ചപ്പോള്‍ പറയുക മാത്രമാണു ഞാന്‍ ചെയ്‌ത തെറ്റ്‌. അതു ഖണ്ഡിക്കണമെന്നാണ്‌ ഉദ്ദേശ്യമെങ്കില്‍ താന്‍ പറഞ്ഞതു തെറ്റാണെന്നു ബോധ്യപ്പെടുത്തുകയാണു ചെയ്യേണ്ടത്‌. അതിനു പകരം വ്യക്‌തിപരമായ ആരോപണം ഉന്നയിച്ചു എന്റെ മനോവീര്യം തകര്‍ക്കുകയും അസത്യം പ്രചരിപ്പിച്ചു വ്യക്‌തിഹത്യ നടത്തുകയുമല്ല വേണ്ടത്‌.
-സുരേഷ് ഗോപി

PRO
സിനിമാ താരങ്ങള്‍ ടി വി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് എനിക്ക് യോജിപ്പാണ് ഉള്ളത്. സിനിമയും ടി വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി വി യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു എന്റെയും അഭിപ്രായം. ചില ടി വി ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ എനിക്ക്‌ ലഭിച്ച ക്ഷണം ഞാന്‍ നിരസിക്കുകയായിരുന്നു.
-സലീംകുമാര്‍

PRO
ബിനോയ്‌ വിശ്വം എന്നു പറയുന്നയാള്‍ വകതിരിവില്ലാത്ത ഒരുത്തനാണ്‌. വകതിരിവില്ലാത്തവന്റെ കയ്യില്‍ അധികാരം കിട്ടിയ ദുര്‍ഗതിയാണ്‌ ഇപ്പോള്‍ അനുഭവിക്കുന്നത്‌. സിപിഐക്കാര്‍ മാഫിയക്കാരാണെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? അല്ലാതെ രാഷ്ട്രീയക്കാരെല്ലാം മാഫിയകളാണെന്ന്‌ പറയരുത്‌. വനാവകാശ നിയമം പാസാക്കിയിട്ട്‌ നടപ്പാക്കുന്നില്ല. വനവാസികള്‍ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണിത്‌. രാത്രിയാകുമ്പോള്‍ മാഫിയക്കാരും പകലാകുമ്പോള്‍ രാഷ്ട്രീയക്കാരും എന്നാണ്‌ അയാള്‍ പ്രസംഗിച്ചത്‌. സിപിഐക്കാര്‍ അങ്ങനെയായിരിക്കും.
-ഇ പി ജയരാജന്‍

PRO
കേരളം ഭരിക്കാനറിയുന്ന സിപിഎമ്മിന്‌ പണം പിരിക്കാന്‍ ഏതു നേതാവിനെ അയയ്ക്കണമെന്ന്‌ അറിയാം. അതിന്‌ മാധ്യമങ്ങളുടെ സഹായം ആവശ്യമില്ല. ഗള്‍ഫില്‍നിന്നുള്ള പണപ്പിരിവ്‌ തുടങ്ങിയിട്ട്‌ 60 വര്‍ഷമായെന്നും ഇക്കാലമത്രയും ഇല്ലാത്ത വിവാദമാണ്‌ പിണറായി വിജയന്‍ പോയപ്പോഴുണ്ടായത്.
പാര്‍ട്ടി നടത്തിക്കൊണ്ടുപോകാന്‍ വലിയ പണച്ചെലവുണ്ട്‌. രണ്ടുപേര്‍ ഭക്ഷണം കഴിച്ചിറങ്ങാന്‍ 1,500 രൂപ ചെലവുവരുന്ന കാലമാണ്‌. പിരിവ്‌ എളുപ്പമുള്ള പണിയാണെങ്കില്‍ വിവാദമുണ്ടാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പണി നിര്‍ത്തി രാഷ്ട്രീയത്തിലിറങ്ങിക്കൂടെ.
-സുകുമാര്‍ അഴീക്കോട്.

PRO
കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കുന്നത്‌ കൈകള്‍ ശുദ്ധമായതിനാലാണ്. കമലാ ഇന്റര്‍നാഷനല്‍ എന്നോ മറ്റോ ഒരു പേരുമിട്ട്‌ സിംഗപ്പൂരില്‍ ഭാര്യയുടെ പേരില്‍ മഹാസ്ഥാപനമുണ്ടെന്നും നൂറും ഇരുന്നൂറും തവണ സിംഗപ്പൂര്‍ സന്ദര്‍ശിച്ചു എന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ പച്ചക്കള്ളമാണ്‌. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ പാസ്പോര്‍ട്ട്‌ രേഖകള്‍ പരിശോധിച്ചാല്‍ മതിയെന്നിരിക്കെ ആ പ്രചാരണങ്ങള്‍ ഏറ്റെടുക്കുകയാണ്‌ മറ്റുള്ളവരും. മാധ്യമ പ്രവര്‍ത്തനം ദുരുപയോഗം ചെയ്‌ത്‌, അപവാദം പ്രചരിപ്പിച്ചും പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയും പണം പറ്റുന്ന കശ്മലന്മാര്‍ക്ക്‌ വലിയ പ്രചാരം കൊടുക്കുന്നതാണോ മാധ്യമധര്‍മം.
-പിണറായി വിജയന്‍

PRO
ഗള്‍ഫില്‍നിന്നു പിരിച്ചെടുത്ത 1000 കോടിയുമായാണു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നാട്ടിലേക്കു മടങ്ങുന്നത്. അഖില ലോക കമ്യൂണിസത്തെ വളര്‍ത്താന്‍ പണച്ചാക്കുകളെ തേടി പിണറായിയും ടോമിന്‍ തച്ചങ്കരിയും ലോകം ചുറ്റുകയാണ്‌. സിങ്കപ്പൂര്‍, ചെന്നൈ, കൊച്ചി കേന്ദ്രീകരിച്ചു നൂറിലേറെ യാത്രകളാണ്‌ അടുത്തകാലത്തു പിണറായി നടത്തിയത്‌. തച്ചങ്കരി 36 യാത്രകളും നടത്തി.
രണ്ടു യാത്രകളും ഒരേ റൂട്ടുകളിലാണെന്നതു ദുരൂഹമാണ്‌. പാര്‍ട്ടി ചാനലിനു വേണ്ടി 70 % ഇലക്ട്രോണിക്‌ ഘടകങ്ങളും വിദേശത്തുനിന്ന്‌ എത്തിച്ചുകൊടുത്തതു തച്ചങ്കരിയാണ്‌. പാര്‍ട്ടി ചാനലിന്റെയും ഫാരിസ്‌ അബൂബക്കറിന്റെയും സമ്പത്തിന്റെ ഒരുവിഹിതം പിണറായിയുടേതാണ്‌.
WEBDUNIA|
ഇത്തവണത്തെ ആഴ്ചമേള പംക്തിയില്‍ നടന്‍‌മാരായ സുരേഷ് ഗോപി, സലീം കുമാര്‍, സി പി എം കേന്ദ്രകമിറ്റി അംഗം ഇ പി ജയരാജന്‍, ഡോ സുകുമാര്‍ അഴീക്കോട്, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേരള കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ പിസി ജോര്‍ജ്‌ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്നു.

-പി സി ജോര്‍ജ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :