വിദേശിയെ ബെഡ്‌റൂമിന് കാവല്‍ നിര്‍ത്തിയ നിത്യാനന്ദ!

Nithyananda
WEBDUNIA|
PRO
PRO
ഒരു യുവതിയുമൊത്ത് ഇന്ത്യന്‍ ഗുരുവായ സ്വാമി കിടക്കറയില്‍ ‘പൂജ’ ചെയ്യുമ്പോള്‍ തന്നോട് വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നിത്യാനന്ദയുടെ മുന്‍ ശിഷ്യനും അമേരിക്കയിലെ കാലിഫോര്‍ണിയയ്ക്കടുത്ത സാന്‍ജോസ്‌ നിവാസിയുമായ ഡഗ്ലസ്‌ മക്കെല്ലര്‍ എന്ന സ്വാമി നിത്യപ്രഭ! ആത്മീയ കോഴ്സുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ അബോധാവസ്ഥയിലാക്കാന്‍ നിത്യാനന്ദ ഹോമകുണ്ഡത്തില്‍ കഞ്ചാവ് പുകയ്ക്കാറുണ്ടെന്നും മയക്കമരുന്ന് നല്‍‌കാറുണ്ടെന്നും ഡഗ്ലസ്‌ മക്കെല്ലര്‍ ആരോപിക്കുന്നു. നിത്യാനന്ദ ലീലകള്‍ നെറ്റില്‍ കണ്ടതിനെ തുടര്‍ന്ന് ഡഗ്ലസ്‌ മക്കെല്ലര്‍ പൊലീസില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍ ജെറി ബ്രൗണിന് പരാതി നല്‍‌കിയിരിക്കുകയാണ്.

“കാലിഫോര്‍ണിയയ്ക്കടുത്തുള്ള ആശ്രമമായ നോര്‍വാക്കിലെ സനാതന്‍ ധര്‍മക്ഷേത്രത്തില്‍ കുറച്ച് മാസം മുമ്പ് ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ എത്തിയ എന്നോട് നിത്യാനന്ദ പ്രത്യേക മമത കാണിച്ചു. സ്വാമിക്ക് പൂജ ചെയ്യാന്‍ നീയാണ് യോഗ്യന്‍ എന്ന് എന്നോട് പറഞ്ഞു. ഞാനതില്‍ വീണുപോയി. നിത്യാനന്ദയോടൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. അവരിരുവരും കിടക്കറയിലേക്ക് പോയപ്പോള്‍ എന്നോട് കാവല്‍ നില്‍‌ക്കാന്‍ പറഞ്ഞു.”

“ആരും ശല്യപ്പെടുത്താതെ സൂക്ഷിക്കണമെന്നാണ് നിത്യാനന്ദ എന്നോട് പറഞ്ഞത്. ഞാനത് അനുസരിക്കുകയും ചെയ്തു. എന്നാല്‍, ഈയടുത്ത ദിവസങ്ങളില്‍ നിത്യാനന്ദയുടെ ശരിക്കുള്ള മുഖം യൂട്യൂബിലൂടെയും മറ്റും കണ്ടപ്പോഴാണ് ‘നിത്യാനന്ദ ലീലകള്‍’ക്കാണ് ഞാന്‍ കാവല്‍ നിന്നതെന്ന് മനസിലായത്. ഉടനെ പരാതിപ്പെടുകയായിരുന്നു. എന്റെ മാനം കെടുത്തുകയല്ലേ നിത്യാനന്ദ ചെയ്തത്? ഇത്തരത്തിലുള്ള വ്യാജ സ്വാമികള്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ പോകരുത്” - ഡഗ്ലസ്‌ മക്കെല്ലര്‍ പറഞ്ഞു.

ആരോപണം, വഞ്ചന, സാമ്പത്തികക്രമക്കേട്‌, അമേരിക്കയിലെ ഭക്തരെ ചൂഷണം ചെയ്യല്‍ എന്നീ ആരോപണങ്ങളടങ്ങിയ പരാതിയാണ്‌ മക്കെല്ലര്‍ നല്‍കിയിട്ടുള്ളത്‌. നോര്‍വാക്കിലേയും മോണ്ട്ക്ലെയറിലേയും ആശ്രമങ്ങളില്‍ സന്ദര്‍ശനത്തിനെത്തുമ്പോഴെല്ലാം നിത്യാനന്ദ ഭക്ഷണം കഴിച്ചിരുന്നതും ഉറങ്ങിയിരുന്നതും സുന്ദരികളായ യുവതികളോടൊത്ത് ആയിരുന്നുവെന്ന് മക്കെല്ലര്‍ നല്‍‌കിയ പരാതിയിലുണ്ട്.

തന്നെ ചോദ്യം ചെയ്യുന്ന ആശ്രമവാസികളെ നിത്യാനന്ദയും അനുചരന്മാരും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും എന്‍ലൈറ്റന്‍മെന്റ്‌ കോഴ്സിന്റെ പേരില്‍ അമേരിക്കയില്‍ നിരവധി പേര്‍ക്ക് നിത്യാനന്ദ വ്യാജസര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ടെന്നും ഇപ്രകാരം ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തെന്നും മക്കെല്ലര്‍ ആരോപിക്കുന്നു. കോഴ്സില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കഞ്ചാവ് പുകച്ചും മയക്കുമരുന്ന് നല്‍‌കിയുമാണ് സ്വാമി ബോധോദയമുണ്ടാക്കിയിരുന്നത് എന്നും മക്കെല്ലര്‍ ആരോപിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :