രഞ്ജിതയുമായി ബന്ധപ്പെട്ടതില്‍ തെറ്റെന്താടാ കണ്ണാ?

ജോണ്‍ കെ ഏലിയാസ്

Nithyananda
WEBDUNIA|
PRO
PRO
പരമഹംസ സ്വാമികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് തമിഴ് പൊളിറ്റിക്കല്‍ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങി. തന്‍റെ ലൈംഗികകേളികളും നഗ്നദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തിയ ലെനിന്‍ കറുപ്പനുമായി നിത്യാനന്ദ ഫോണില്‍ സംസാരിച്ചതിന്‍റെ ഓഡിയോ ഉദ്ധരിക്കുകയാണ് നക്കീരന്‍. തന്‍റെ ലൈംഗികകേളികള്‍ ലെനിന്‍ കറുപ്പന്‍ പകര്‍ത്തിയെന്ന് അറിഞ്ഞയുടനെയാണ് ഈ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. എത്ര പണം വേണമെങ്കിലും തരാമെന്നും ധ്യാനപീഠാശ്രമത്തിലെ ‘രണ്ടാം നമ്പര്‍’ ആക്കാമെന്നും ലെനിന്‍ കറുപ്പനോട് നിത്യാനന്ദന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭാഷണത്തിലുടനീളം ലെനിന്‍ കാര്യമായി സംസാരിക്കുന്നില്ല. ഒന്നുരണ്ടിടങ്ങളില്‍ ഒഴിച്ചാല്‍ ‘ഉം..ഉം..’ എന്ന് മാത്രമാണ് ലെനിന്‍ കറുപ്പന്‍റെ മറുപടി. ഫോണ്‍ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -

നിത്യാനന്ദന്‍: നിയമപരമായി എന്താണ് ചെയ്യാന്‍ പറ്റുക? ഞാനും രഞ്ജിതയും പ്രായപൂര്‍ത്തി ആയവരാണ്. ഞങ്ങളെ ഒന്നും ചെയ്യാന്‍ പറ്റില്ല. നിയമപരമായി എന്ത് തരത്തിലുള്ള നടപടി ഉണ്ടാകുമെന്നാണ് നീ കരുതുന്നത്? രഞ്ജിതയും ഞാനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ എന്താടാ തെറ്റ്? ദയവായി മനസിലാക്കെടാ, കണ്ണാ.. നീ ഒരു വശം മാത്രമാണ് കാണുന്നത്. ഞങ്ങള്‍ പ്രായപൂര്‍ത്തി ആയവര്‍ അല്ലേ? ഞങ്ങള്‍ രണ്ടുപേരും പൊതുജനമധ്യത്തില്‍ വന്ന് ‘ഞങ്ങള്‍ പ്രായപൂര്‍ത്തി ആയവരാണ്, ഞങ്ങള്‍ക്ക് എന്ത് വേണമോ അതാണ് ഞങ്ങളുടെ ജീവിതം’ എന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അഭിനന്ദിക്കില്ലേ?

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..

നിത്യാനന്ദന്‍: മറ്റൊരു വശം കൂടി നീ കാണണം. ഞാനൊരു സന്യാസിയല്ല. ഞാനൊരു ജ്ഞാനിയാണെന്ന് മനസിലാക്കിയാണ് ജനങ്ങള്‍ എന്‍റെ പക്കല്‍ വരുന്നത്, അല്ലാതെ സന്യാസി ആയതുകൊണ്ടല്ല. എനിക്കെതിരെ പ്രശ്നമുണ്ടാക്കുന്നതുപോലെ, വിവേകാനന്ദനും നിവേദിതയ്ക്കുമെതിരെ ആളുകള്‍ പ്രശ്നമുണ്ടാക്കി. അതില്‍ മനസ് നൊന്താണ് വിവേകാനന്ദന്‍ ലോകം വെടിഞ്ഞത്. ശ്രീരാമകൃഷ്ണനും ശാരദാദേവിക്കും എതിരെ ജനങ്ങള്‍ ഇതേപോലെ പ്രശ്നമുണ്ടാക്കിയിരുന്നു. രമണ മഹര്‍ഷിക്കും പാട്ടിമ്മാ ഉണ്ടായിരുന്നുവല്ലോ! മനുഷ്യരെല്ലാവരും ഇങ്ങിനെ തന്നെയാണ്. ഇക്കാര്യത്തില്‍ എനിക്കും പ്രത്യേകതയില്ല.

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..

നിത്യാനന്ദന്‍: ഇതല്ലാതെ വേറെ ഒന്നുമില്ലെടാ.. നീയും ആലോചിച്ചുനോക്കൂ. പൊതുജനമധ്യത്തില്‍ എണീറ്റുനിന്ന് ‘ഇത് എന്‍റെ ജീവിതം’ എന്ന് പറഞ്ഞാല്‍ എല്ലാം അവസാനിക്കും. ഓഷോയും ശ്രീരാമകൃഷ്ണപരമഹംസരും വിവേകാനന്ദനും ഒക്കെ ഇങ്ങിനെ തന്നെ ആയിരുന്നു. എല്ലാ ജ്ഞാനികളും ഇതുപോലെത്തന്നെ. എനിക്ക് മാത്രം എന്ത് പ്രത്യേകത? ഇതൊക്കെ അറിഞ്ഞാല്‍ ഭക്തര്‍ എന്നില്‍ നിന്ന് അകലുമെന്ന് കരുതുന്നുണ്ടോ? അതൊന്നും ഉണ്ടാകില്ല. എന്നാല്‍ വലിയ പ്രശ്നം ആകാതെ ‘സൈലന്‍റ്’ ആയി പരിഹരിക്കണം എന്നാണ് എന്‍റെ ആഗ്രഹമെടാ. കാരണം ചിലപ്പോള്‍ ഭക്തര്‍ ഇതൊക്കെ അറിഞ്ഞ് വികാരത്തിനാല്‍ പലതും ചെയ്യും. അങ്ങിനെയൊക്കെ ഉണ്ടായാല്‍ നമുക്കുതന്നെ ഉത്തരവാദിത്തം.

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..

നിത്യാനന്ദന്‍: കണ്ണാ, ധര്‍മ്മാ, സുഖമാണോടാ?

ലെനിന്‍ കറുപ്പന്‍: സുഖമായിരിക്കുന്നു.. പറയൂ സ്വാമീ!

നിത്യാനന്ദന്‍: ധര്‍മ്മാ, കണ്ണാ, സത്യമായിട്ടും നിന്നെ ഞാന്‍ ഉപദ്രവിക്കില്ലെടാ.. ഒരിക്കലും ചെയ്യില്ലെടാ.. നോക്കെടാ, കണ്ണാ, ഞാന്‍ നിനക്കും നീ എനിക്കും രക്ഷയായിരുന്നില്ലേടാ? ഇപ്പോള്‍ നീ എന്നെ കാണുമ്പോള്‍ ഭയപ്പെടുന്ന പോലെയും ഞാന്‍ നിന്നെ കാണുമ്പോള്‍ ഭയപ്പെടുന്ന പോലെയും വേണ്ടാ, കണ്ണാ.. ധര്‍മാ, ക്ഷമിക്കെടാ.. (തേങ്ങുന്നു) ഒരു മിനിറ്റെടാ... എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണെടാ.. വണ്ടി വഴിയരുകില്‍ നിര്‍ത്തിയിട്ട് സംസാരിക്കാമെടാ..

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..

നിത്യാനന്ദന്‍: ഞാന്‍ ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെടാ.. ഈ വിഷയത്തില്‍ ഞാന്‍ എല്ലാവരെയും വിശ്വസിച്ചുപോയെടാ.. (തേങ്ങുന്നു) ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ദയവായി ക്ഷമിക്കെടാ.. ക്ഷമിക്കെടാ ധര്‍മ്മാ.. നിന്നോട് ഞാന്‍ മാപ്പപേക്ഷിക്കുന്നെടാ.. നടന്നത് എന്തായിരുന്നാലും നമുക്ക് മറക്കാമെടാ.. നിനക്ക് എന്നെ ഭയമുണ്ടെങ്കില്‍ സീനിയര്‍ വക്കീലിനെ കണ്ട് ഒരു കത്ത് തയ്യാറാക്ക്.. ഞാനോ ധ്യാനപീഠമോ ആശ്രമ മാനേജുമെന്‍റോ നിന്നെ ഒരു വിധത്തിലും ഉപദ്രവിക്കില്ലെന്ന് ഞാനതില്‍ ഒപ്പിട്ടുതരാം.

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..

നിത്യാനന്ദന്‍: ഈയൊരൊറ്റത്തവണ ക്ഷമിക്കെടാ.. നീ വിചാരിച്ചാല്‍ ഒരു കുഴപ്പവുമില്ലാതെ ഈ സംഗതി അവസാനിപ്പിക്കാമെടാ.. എത്ര പണം വേണമെങ്കിലും ഞാന്‍ തരാമെടാ.. ഞാന്‍ പണം തരില്ലെന്ന് നീ കരുതുന്നുണ്ടോ? എത്ര പണം വേണമെങ്കിലും തരാമെടാ, ധര്‍മാ.. നീയെന്താടാ ഒന്നും മിണ്ടാത്തത്? നിന്നെ ഞാന്‍ രാജാവിനെപ്പോലെ കൊണ്ടുനടക്കാം. നിനക്ക് വേണമെങ്കില്‍ ഞാനൊരു ആശ്രമം കെട്ടിത്തരാം.. അല്ലെങ്കില്‍ ധ്യാനപീഠ ആശ്രമത്തിലെ രണ്ടാം നമ്പര്‍ ആക്കാമെടാ..

ലെനിന്‍ കറുപ്പന്‍: സേലത്തില്‍ വച്ച് നിങ്ങളെന്നെ കൊല്ലാന്‍ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്..

നിത്യാനന്ദന്‍: നിന്‍റെ ജീവന് ഒരുതരത്തിലുമുള്ള ആപത്ത് ഉണ്ടാവില്ലെന്ന് രേഖാമൂലം എഴുതിത്തരാം, ധര്‍മാ..

ലെനിന്‍ കറുപ്പന്‍: ഉം.. ഉം..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :