സിനിമാക്കാരേ രഞ്ജിതയും നിങ്ങളിലൊരാളല്ലേ?

ജോണ്‍ കെ ഏലിയാസ്

Ranjitha
WEBDUNIA|
PRO
PRO
ലൈം‌ഗികവിവാദത്തില്‍ പെട്ട് നാറിയ നിത്യാനന്ദാ സ്വാമി തിരുവടികളുടെ അശ്ലീല ഫോട്ടോകളും ക്ലിപ്പിംഗുകളും ഇന്ത്യയിലൊട്ടാകെ പടരുകയാണ്. ക്ലിപ്പിംഗുകളിലെ, കൈമെയ് മറന്ന് സ്വാമികള്‍ക്ക് ആനന്ദമേകുന്ന, ആ ‘സ്ത്രീ’ തെന്നിന്ത്യന്‍ നടി രഞ്ജിതയാണെന്ന് തമിഴകത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തുകഴിഞ്ഞു. ‘ഭുവനേശ്വരി വിവാദ’ത്തില്‍ മാധ്യമങ്ങള്‍ക്ക് നേരെ കുതിരകയറിയ താരങ്ങളോട് ‘രഞ്ജിത’യുടെ ലീലകളെ പറ്റി പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍ തമിഴ് മാധ്യമലോകം. ദിനമലര്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് താരലോകത്തിനോടുള്ള ചോദ്യമുയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ആദ്യവാരമാണ് നടി ഭുവനേശ്വരി അറസ്റ്റിലായത്. വേശ്യാവൃത്തിക്ക് അറസ്റ്റിലായ ഭുവനേശ്വരി പൊലീസിന് നല്‍കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് തമിഴ് മാധ്യമങ്ങളില്‍ വന്നതോടെയാണ് താരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ തിരിഞ്ഞത്. മലയാളത്തിലെയും തമിഴിലെയും പല മുതിര്‍ന്ന നടിമാരെയും മാധ്യമങ്ങള്‍ വേശ്യകളാക്കി മുദ്രകുത്തി എന്നായിരുന്നു താരങ്ങള്‍ ആരോപിച്ചത്. ആവേശംമൂത്ത സൂര്യ, വിവേക്, സത്യരാജ്, ശ്രീപ്രിയ, ചേരന്‍, വിജയകുമാര്‍ എന്നിവര്‍ വായില്‍ തോന്നിയ രീതിയിലായിരുന്നു ‘ഭുവനേശ്വരി’ വിവാദത്തില്‍ പ്രതികരിച്ചത്.

“ഹോര്‍മോണ്‍ പ്രശ്നങ്ങളാല്‍ ശരീരം ചീര്‍ത്ത രണ്ട് മലയാള നടികളും (ഷക്കീലയും അഞ്ജുവും), വിവാഹമോചനം നേടിയ രണ്ട് നടികളും (പാര്‍ത്ഥിപന്റെ ഭാര്യയായിരുന്ന സീതയും രാമരാജന്റെ ഭാര്യയായിരുന്ന നളിനിയും), കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള രണ്ട് നടികളും (നടന്‍ വിജയകുമാറിന്റെ ഭാര്യ മഞ്ജുളയും ശ്രീപ്രിയയും) നിര്‍ബാധം വേശ്യാവൃത്തി ചെയ്യുന്നവരാണ്. ‘പെരിയ’ നടി എന്ന് പേരെടുത്തിട്ടുള്ള ഒരു നടി (നമിത) ഒരു മണിക്കൂറിന് ഒരു ലക്ഷം രൂപയാണ് വാങ്ങുന്നത്. വിശ്വസ്തരായ മാനേജര്‍മാര്‍ മൂലമാണ് ഇവര്‍ വേശ്യാവൃത്തി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവരെ പിടിക്കാന്‍ പൊലീസിന് കഴിയില്ല” - എന്ന് ഭുവനേശ്വരി പറഞ്ഞതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

നടികള്‍ വേശ്യകളല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് ‘നല്ല നിലയില്‍ കഴിയുന്ന’ ഈ നടികളെ വേശ്യാപ്പട്ടികയിലേക്ക് വലിച്ചിഴച്ചത് എന്നായിരുന്നു താരങ്ങള്‍ ഒന്നടങ്കം വാദിച്ചത്. മാധ്യമപ്രവര്‍ത്തകരെ രജനീകാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തൊരുമിച്ച് ‘പിതൃശൂന്യര്‍’ എന്ന് വിളിച്ചു. പ്രസിദ്ധീകരിക്കാന്‍ പറ്റാത്തത്ര പുലഭ്യവും തെറിയും പറഞ്ഞു. അതിന് പ്രതികാരമെന്നോണം, തമിഴ് മാധ്യമലോകം ഇപ്പോള്‍ ചോദിക്കുകയാണ്, “സിനിമാക്കാരേ രഞ്ജിതയും നിങ്ങളിലൊരാളല്ലേ? ‘സ്വാമിയുടെ ലീലകള്‍’ കണ്ടുകഴിഞ്ഞ നിങ്ങള്‍ പറയൂ, നിങ്ങളെല്ലാവരും നിഷ്കളങ്കരാണോ?”

“സ്വാമിയുടെ ‘ലീലാവിലാസങ്ങള്‍’ കണ്ടുകഴിഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും അതൊരു ദിവസത്തെ ദൃശ്യങ്ങളല്ലെന്ന്. ഭുവനേശ്വരിയുടെ നക്ഷത്രവേശ്യാ ലിസ്റ്റില്‍ പെട്ടവരുടെ പേരുകള്‍ തമിഴ് മാധ്യമലോകം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ അവരുടെ മാനം തിരിച്ചുപിടിക്കാനായി പണമിറക്കി കേസുനടത്താമെന്ന് നടന്‍ പറയുകയുണ്ടായി. രഞ്ജിതയെ ഈ അപമാനത്തില്‍ നിന്ന് രക്ഷിക്കാന്‍ സൂര്യയിപ്പോള്‍ പണമിറക്കുമോ? തമിഴ് മാധ്യമങ്ങളെ പല്ലും നഖവുമുപയോഗിച്ച് എതിര്‍‌ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത താരസംഘടന ഇപ്പോളെവിടെ? ക്ലിപ്പിംഗ് നാടുമുഴുവന്‍ പരന്ന സ്ഥിതിക്ക് താരസംഘടനയില്‍ നിന്ന് രഞ്ജിതയെ പുറത്താക്കുമോ?”

“നടികള്‍ പുണ്യവതികളാണെന്ന മട്ടില്‍ മാധ്യമങ്ങളെ ആക്രമിച്ച വീരതാരങ്ങളേ, ഇപ്പോഴെങ്കിലും ഒരു ആത്മപരിശോധന നടത്തേണ്ട സമയമായില്ലേ? തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി മുട്ടുകുത്തിക്കുന്നതിന് മുമ്പ് നിങ്ങളൊക്കെ അത്ര നിഷ്കളങ്കരാണോ എന്ന് ചിന്തിക്കുന്നത് നന്ന്. മറുപടി പറയൂ സിനിമാക്കാരേ, രഞ്ജിതയും നിങ്ങളിലൊരാളല്ലേ?” - തമിഴ് മാധ്യമലോകം ചോദിക്കുന്നു.

(ചിത്രത്തിന് കടപ്പാ‍ട് - നക്കീരന്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :