ബോളിവുഡ് സിനിമയാണ് എന്‍റെ അടുത്ത ലക്‍ഷ്യം. അതിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഞാന്‍ ജിമ്മില്‍ പോകുന്നുണ്ട്. ശരീരം കുറേക്കൂടി സ്ലിം ചെയ്യാനുണ്ട്. പക്ഷേ മലയാള സിനിമയിലെ എന്‍റെ സുഹൃത്തുക്കള്‍ പറയുന്നത് ശരീരം ഇതില്‍ക്കൂടുതല്‍ മെലിയിക്കരുതെന്നാണ്. എന്തായാലും ബോളിവുഡിന് വേണ്ടി ശരീരം സ്ലിം ചെയ്യിക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം ലക്ഷ്മി റായ് ####################
PRO
ഉടനെയൊരു നായക വേഷത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ഇനിയൊരു വേഷം ചെയ്യുമ്പോള്‍ ആദ്യത്തേതിനേക്കാള്‍ മികച്ചതാകണം. അല്ലെങ്കില്‍ ചീറ്റിപ്പോകും. ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമ കണ്ടിട്ട് സുരാജ് എന്തിനാ നായകനാകാന്‍ പോയതെന്ന് ആരും ചോദിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. പടത്തിന്‍റെ വിജയത്തോടെ അത് കഴിഞ്ഞു. ഇനി അതിന്‍റെ മുകളില്‍ കൊടുക്കാന്‍ പറ്റണം, സുരാജ് വെഞ്ഞാറമൂട് ####################
PRO
മുരളിയുടെ കാര്യത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കത്ത് നല്‍കിയിരുന്നു. കത്തിന്‍റെ അടിസ്ഥാനത്തില്‍ കരുണാകരനുമായി താന്‍ ഇക്കാര്യം സംസാരിക്കും. കൂടാതെ ആവശ്യമെങ്കില്‍ അടുത്ത കെ പി സി സി യോഗത്തില്‍ കരുണാകരന്‍റെ സാന്നിധ്യത്തില്‍ ഇക്കാര്യം ഒന്നുകൂടി ചര്‍ച്ച ചെയ്യും. രമേശ് ചെന്നിത്തല ####################
PRO
പരസ്‌പരം ഭിന്നിച്ചുനില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍, ലൗജിഹാദ് സാങ്കല്‌പികമാണെന്ന് ഒരേസ്വരത്തില്‍ പറയുന്നത് സംശയമുളവാക്കുന്നു. ഒരുകാര്യത്തിലും അഭിപ്രായൈക്യം ഇല്ലാത്ത മുസ്‌ലിംലീഗ്, എന്‍ ഡി എഫ്, എം ഇ എസ്, പി ഡി പി തുടങ്ങിയ സംഘടനകളാണ് ലൗജിഹാദ് എന്നൊന്ന് ഇല്ലെന്ന് ഒരേസ്വരത്തില്‍ പറയുന്നത്. അതേസമയം, പത്രവാര്‍ത്തകളില്‍നിന്നും സമുദായപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരങ്ങളില്‍നിന്നും ലൗജിഹാദ് യാഥാര്‍ഥ്യമാണെന്ന് മനസ്സിലാകുന്നു. വെള്ളാപ്പള്ളി നടേശന്‍ ####################
PRO
കോണ്‍ഗ്രസ്സില്‍ വെറും മൂന്നുരൂപ മെംബര്‍ഷിപ്പ് മാത്രമാണ് ആവശ്യപ്പെടുന്നത്. സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ല. പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞകാല സംഭവങ്ങള്‍ അരങ്ങേറിയത്. അത് ഇനി ആവര്‍ത്തിക്കില്ല. എന്തുതന്നെയായാലും ഇനി കോണ്‍ഗ്രസ്സില്‍ ഉറച്ചുനില്‍ക്കും. കെ മുരളീധരന്‍ ####################