ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » കള്ളന്‍‌മാര്‍ ജിമ്മില്‍! (Thieves visit gym to make body fit)
Feedback Print Bookmark and Share
 
PRO
കേരളത്തില്‍ കള്ളന്‍‌മാരുടെ ശല്യം ഏറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഭ്യന്തരമന്ത്രിയും പൊലീസ് മേധാവികളും ഇക്കാര്യം സമ്മതിച്ചുതരില്ലെങ്കിലും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മന്ത്രിമാരുടെ വീടുകള്‍ പോലും കള്ളന്‍‌മാര്‍ വെറുതെ വിടുന്നില്ല. കള്ളന്‍‌മാരുടെ വാര്‍ത്തകളിലേക്ക് പുതിയൊരു കണ്ടെത്തല്‍ കൂടി ഇതാ:

കേരളത്തിലെ കള്ളന്‍‌മാരും ക്വട്ടേഷന്‍ സംഘാംഗങ്ങളും ശരീര സംരക്ഷണത്തിന് കൂടുതല്‍ സമയം കണ്ടെത്തുന്നുവത്രേ. മോഷണം, കൂലിത്തല്ല്, കൊലപാതകം എന്നിവയിലൊക്കെ ഒരു പ്രൊഫഷണല്‍ ടച്ച് കൊണ്ടുവരാനാണ് ശ്രമം. കള്ളന്‍‌മാരൊക്കെ ജിമ്മിലും മറ്റും പോയി ശരീരം നന്നാക്കുന്നത് വ്യാപകമായ കാര്യമാണത്രേ.

മോഷണത്തിനും ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനും അസാമാന്യമായ ശാരീരിക ക്ഷമതയും മെയ്‌വഴക്കവും ആവശ്യമാണെന്നതാണ് ഈ ശരീരസംരക്ഷണ ചിന്തയ്ക്ക് പിന്നില്‍. വലിയ മതിലുകള്‍ ചാടിക്കടക്കാനും ജനാലകളും വാതിലുകളും തകര്‍ക്കാനുമൊക്കെ മികച്ച ആരോഗ്യമുണ്ടെങ്കിലേ കഴിയൂ. ആരോഗ്യമില്ലാത്ത കള്ളന്‍‌മാരൊക്കെ വേഗം ‘ഫീല്‍ഡ് ഔട്ട്’ ആകുമെന്നാണത്രേ കണ്ടെത്തല്‍.

മാത്രമല്ല ക്വട്ടേഷന്‍ നല്‍കുന്നവര്‍ ആവശ്യപ്പെടുന്നതും നല്ല ശാരീരിക ക്ഷമതയുള്ളവരെയാണ്. ‘തടി നല്ല കട്ടയ്ക്കിരുന്നാലേ നിനക്കും അര്‍നോള്‍ഡ് ഷ്വാസനൈഗര്‍ക്കും ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ’ എന്ന് എം എന്‍ കാര്‍ത്തികേയന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഡയലോഗ് ഇവിടെ ശരിയാവുകയാണ്. ആളുകളെ വിരട്ടി കാശുവാങ്ങാനും ഭീഷണിപ്പെടുത്താനുമൊക്കെ ‘ജിം ബോഡി’ ഉള്ളവരെയാണ് കളത്തില്‍ ഇറക്കുന്നത്.

നല്ല ശരീരവും, ഓടാനും ചാടാനുമൊക്കെയുള്ള കഴിവുമാണ് കള്ളന്‍‌മാരെ അവരുടെ ഫീല്‍ഡില്‍ ‘മോസ്റ്റ് വാണ്ടഡ്’ ആക്കുന്നത്. രാവിലെ ജിമ്മിലും ഓടാനുമൊക്കെ പോകുന്ന കള്ളന്‍‌മാര്‍ ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവയ്ക്കുകയും രാത്രികളില്‍ അവരുടെ ‘കല’ ആരംഭിക്കുകയും ചെയ്യുന്നു. ഇരുമ്പ് ശരീരവുമായി വരുന്ന കള്ളന്‍‌മാരോട് പിടിച്ചുനില്‍ക്കാന്‍ പല ഗൃഹനാഥന്‍‌മാര്‍ക്കും കഴിയാതെ പോകുന്നു. അതുകൊണ്ട് ഗൃഹനാഥന്‍‌മാര്‍ ശ്രദ്ധിക്കുക, കള്ളന്‍‌മാരെ നേരിടാന്‍ വേണ്ടിയെങ്കിലും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവയ്ക്കുക!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍