സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ കായിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. കായിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്ന കായിക വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധമാക്കിയത് കേരള കായിക മേഖലയ്ക്ക് വന്‍ നേട്ടമാകും.
ലോക കായിക ഭൂപടത്തില്‍ നിരവധി തവണ സ്ഥാനം നേടിയിട്ടുള്ള മലയാളക്കരയ്ക്ക് ഇനി മുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാം. രാജ്യത്തിന്‍റെ കായിക ഭൂപടത്തില്‍ എന്നും തനതായ സ്ഥാനം നിലനിര്‍ത്തിയിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം. സ്കൂള്‍ മീറ്റ്, ദേശീയ ഗെയിംസ്, രാജ്യാന്തര ഗെയിംസ്, എവിടെയും കേരളം മുന്നിലുണ്ടാകും. കേരളം ഇല്ലെങ്കില്‍ മലയാള താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമുണ്ടാകും.
അത്‌ലറ്റിക്സില്‍ തനതായ മുന്നേറ്റം നടത്തുന്ന, നടത്തിക്കൊണ്ടിരിക്കുന്ന കേരള താരങ്ങള്‍ വോളിബാള്‍, കരാട്ടേ, ഫുട്ബോള്‍, കബഡി തുടങ്ങി എല്ലാം മേഖലകളിലും മലയാളത്തിന്‍റെ പോരാളികളുണ്ടാകും. എന്നാല്‍, ഇവരെല്ലാം സ്വയം ത്യാഗങ്ങള്‍ സഹിച്ചാണ് ഈ നേട്ടങ്ങള്‍ കരസ്ഥാമാക്കുന്നതെന്നും ശ്രദ്ധേയമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കായികവിദ്യാഭ്യാസം സ്കൂള്‍ പഠനത്തിന്‍റെ ഭാഗമായപ്പോഴും കേരളം പിന്നോട്ട് പോയി. കായിക രംഗത്ത് കഴിവുള്ളവരെല്ലാം കേരളം വിട്ടുപോയി. പരിശീലനത്തിന് സൌകര്യവും അവസരങ്ങളും ലഭിക്കാതെ വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ തേടി അവര്‍ യാത്രത്തിരിച്ചു. എന്നിട്ടും, പരിമിതികള്‍ക്കും പരാധീനതകള്‍ക്കും നടുവില്‍ നിന്ന് കേരളം കിരീടങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടി.
കേരളത്തിന്‍റെ കായിക മേഖലയുടെ കാര്യക്ഷമത ഇല്ലായ്മ ലോകാരോഗ്യ സംഘടന കൂടി കണ്ടെത്തിയതോടെ കായിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കണമെന്ന ചര്‍ച്ചകളും വാദങ്ങളും സജീവമായി. ലോകാരോഗ്യ സംഘടനയുടെ സര്‍വെ വിവരങ്ങള്‍ കേരള സര്‍ക്കാറിനെ ഞെട്ടിച്ചെന്ന് തന്നെ പറയാം.
2001ല്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേ കേരളത്തില്‍ മുപ്പത് വയസ്സില്‍ താഴെയുള്ളവരുടെ ആരോഗ്യം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് ചെയ്തു. സര്‍വെ റിപ്പോര്‍ട്ട് പ്രകാരം കേവലം സംസ്ഥാനത്ത് ഒരു ശതമാനത്തിനടുത്ത് മാത്രമാണ് പൂര്‍ണ ആരോഗ്യമുള്ളവര്‍. 20 ശതമാനം പേര്‍ക്ക് ശരാശരി ആരോഗ്യം മാത്രമാണുള്ളത്. ബാക്കി വരുന്ന 80 ശതമാനം പേരുടെ ആരോഗ്യം ശരാശരിയിലും താഴെയാണ്. ഇതിന് കാരണമായി ലോകാരോഗ്യ സംഘടന ചുണ്ടിക്കാണിച്ചത് കായിക വിദ്യാഭ്യാസത്തിന്‍റെ കുറവാണ്.
വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത പുരോഗതിയും നേട്ടങ്ങളും തകര്‍ക്കുന്ന ഭീഷണിയെ മറിക്കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തുകയായിരുന്നു. കായിക, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത തീരുമാനമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ കായിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. 1904ല്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വിദ്യാഭ്യാസ പരിഷ്കരണ പ്രമേയത്തില്‍ പറഞ്ഞിരുന്നു.
അടുത്ത പേജില്‍ വായിക്കുക ‘കായിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക വഴി ലക്‌ഷ്യമിടുന്നത്?’