ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സംവിധായകന്‍ പ്രഭുദേവ എന്നിവര്‍ പങ്കെടുക്കുന്നു.
PRO
വികസനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കണമെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നാല്‍ അതിനായി സര്‍ക്കാര്‍ എന്തെങ്കിലും കൊണ്ടു വന്നാല്‍ അവര്‍ എല്ലായിപ്പോഴും തടയിടുകയാണ്. വികസനമില്ലാത്ത ഒരു വിഭാഗത്തെയാണ് ഇടതുപക്ഷത്തിനാവശ്യം. നാടിന്‍റെ പുരോഗതിക്ക് ഹര്‍ത്താല്‍, ബന്ദ് സംസ്ക്കാരം നിര്‍ത്തുകയാണ് വേണ്ടത്. എന്നാല്‍, ഹര്‍ത്താല്‍ കാരണമാണ് കേരളത്തില്‍ പുരോഗതിയുണ്ടാവുന്നതെന്നാണ് ഒരിക്കല്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തന്നോട് പറഞ്ഞത്. ശശി തരൂര്‍ *******************
PRO
ഞാന്‍ ഒരു സാധാരക്കാരനാണ്. എനിക്ക് പ്രധാനമന്ത്രിയാവാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും അതിനു കഴിയും. ഞാന്‍ താഴേത്തട്ടിലുള്ള ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ആളാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ഇന്നത്തെ നിലയിലെത്താന്‍ സാധിച്ചത്. മന്‍മോഹന്‍ സിംഗ് *******************
PRO
ദുര്‍ബലവിഭാഗങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യ വിജയമാണ് ചെങ്ങറയിലേതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളിലെ ഭൂരഹിതര്‍ക്കായി മുന്‍ യു ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി ഒരിഞ്ചുഭൂമി കണ്ടെത്തിയില്ലെന്ന് മാത്രമല്ല, കൈയിലുള്ളത് വിതരണം ചെയ്യുന്നുമില്ല. ഉമ്മന്‍ചാണ്ടി *******************
PRO
മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണ്. ഞാന്‍ ഒരു മഹാരാഷ്ട്രക്കാരനാണ്, അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. എന്നാല്‍, ഞാന്‍ ആദ്യം ഒരു ഇന്ത്യക്കാരനാണ്. 1989 ല്‍ തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമായി കരുതുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ *******************
PRO
ഹിന്ദിയില്‍ നയന്‍താരയെ അഭിനയിപ്പിക്കാന്‍ സംവിധായകരോടും താരങ്ങളോടും നിര്‍മാതാക്കളോടും ഞാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒട്ടും സത്യമില്ല. തമിഴില്‍ ഞാനൊരു പുതിയ പ്രൊജക്റ്റ് ചെയ്യുന്നുണ്ട്, ജയം രവിയെ വച്ചൊരു സിനിമ. ഇതിലും ഞാന്‍ നയന്‍താരയെ ശുപാര്‍ശ ചെയ്തിട്ടില്ല. ആരെ നായികയാക്കണം എന്ന കാര്യം ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെയാണ് സത്യമെന്നിരിക്കേ, നയന്‍താരയ്ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്തു എന്ന് എഴുതിപ്പിടിപ്പിക്കുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ല. പ്രഭുദേവ *******************