ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » നിരീക്ഷണം കൂളിംഗ് ഗ്ലാസിലൂടെ (Talk of the week)
Feedback Print Bookmark and Share
 
ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ നടന്‍ മമ്മൂട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍, കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ എം മാണി, സാഹിത്യകാരന്‍ എം മുകുന്ദന്‍, സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിംഗ് എന്നിവര്‍ പങ്കെടുക്കുന്നു.

PRO
ഒരു നടനു വേണ്ട എറ്റവും വലിയ ഗുണമാണ് ‘ഒബ്സര്‍വേഷന്’‍. ഞാനും ചുറ്റുമുള്ളവരെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ മറ്റൊരാള്‍ നിരീക്ഷിക്കുന്നു എന്നറിഞ്ഞാല്‍ സ്വാഭാവികമായ പെരുമാറ്റങ്ങള്‍ പിന്നെ നമ്മളില്‍ ഉണ്ടാവില്ല. ബോധപൂര്‍വവും കൃത്രിമവുമായിട്ടായിരിക്കും പിന്നെ നമ്മള്‍ പെരുമാറുക. ഞാന്‍ നിരീക്ഷിക്കുന്നത് ആരും അറിയാതിരിക്കാനാണ് ഞാന്‍ സ്ഥിരം കൂളിംഗ്ലാസ് ധരിക്കുന്നത്. ഞാന്‍ കണ്ടു പിടിച്ച സൂത്രമാണത്.
നടന്‍ മമ്മൂട്ടി.

PRO
മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടി അച്ചടക്കത്തിനു വിധേയനായി സംയമനത്തോടെ പെരുമാറാന്‍ മുരളിയും തയ്യാറാവണം. പലഘട്ടങ്ങളിലായി പലരും പാര്‍ട്ടി വിട്ടു പോയിട്ടുണ്ട്. അവരില്‍ പലരും പിന്നീട് തെറ്റു മനസ്സിലാക്കി തിരിച്ചു വന്നിട്ടുമുണ്ട്. അതുകൊണ്ട് മുരളിയെ മാത്രം അകറ്റി നിര്‍ത്തേണ്ട കാര്യമില്ല.
മുല്ലപ്പള്ളി രാമചന്ദ്രന്‍.

PRO
മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് തടയാന്‍ ആര്‍ക്കുമാവില്ല. ഇതേ അഭിപ്രായം പ്രകടിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം കോണ്‍ഗ്രസില്‍ എല്ലാവരും വിലമതിക്കുന്നതാണ്.
കെ കരുണാകരന്‍

PRO
പി സി ജോര്‍ജുമായി പല രാഷ്ട്രീയ യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. ജോര്‍ജ് പലപ്പോഴും പോര്‍വിളിച്ചെങ്കിലും ഞാന്‍ ഒന്നും മിണ്ടിയില്ല. എന്‍റെ പ്രാര്‍ത്ഥനയുടെ ഫലമാണ് ജോര്‍ജിന്‍റെ ഇപ്പോഴത്തെ മനം‌മാറ്റം.
കെ. എം മാണി.

PRO
പാശ്ചാത്യ നാടുകളില്‍ പെണ്ണിന് എങ്ങനെ വേണമെങ്കിലും ഉടുതുണിയില്ലാതെ പോലും നടക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ നടന്നാലും ഒരാണും അവളെ പീഡിപ്പിക്കില്ല. പെണ്ണിനെ അനുവാദമില്ലതെ ഒന്നു തൊട്ടാല്‍ പോലും നിയമം ശിക്ഷയുമായി നമ്മുടെ പുറകെ എത്തും
എം മുകുന്ദന്‍.

PRO
ഞാന്‍ മുലായം സിങ് യാദവിന്‍റെ ഹനുമാന്‍ ആണ്. മുലായം സിങ്ങ് എനിക്ക് ശ്രീരാമനും. യു പിയില്‍ ഇപ്പോള്‍ രാവണ ഭരണമാണ് നടക്കുന്നത്. എനിക്കെതിരെ അഴിമതിക്കേസ് നല്‍കിയ മായാവതി എന്‍റെ വാലിന് തീ കൊടുത്തിരിക്കുകയാണ്. ഈ തീ കൊണ്ട് മായാവതിയുടെ അഴിമതി കൊട്ടാരം മൊത്തം ഞാന്‍ ചാമ്പലാക്കും.
അമര്‍ സിംഗ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍