ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » സമകാലികം » എം ടിയുടെ സിനിമയില്‍ അഭിനയിക്കണം (Talk of the week)
Feedback Print Bookmark and Share
 
ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ ഗായകന്‍ എം ജി ശ്രീകുമാര്‍, എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍, ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, ജനതാദള്‍ (എസ്‌) സംസ്ഥാന പ്രസിഡന്റ്‌ വീരേന്ദ്രകുമാര്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ അസി. സെക്രട്ടറി കെഇ ഇസ്‌മയില്‍ എം.പി എന്നിവര്‍ പങ്കെടുക്കുന്നു.

PRO
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമയില്‍ അഭിനയിക്കുക എന്നത് എന്‍റെ വലിയ മോഹമാണ്. ഒരേ ഒരു സിനിമ. അതില്‍ ഒരു സംഗീതജ്ഞന്‍റെ വേഷം. അത് എന്‍റെ വലിയൊരു മോഹമാണ്.
എം ജി ശ്രീകുമാര്‍

PRO
സ്‌നേഹം നടിച്ച്‌ പെണ്‍കുട്ടികളെ വലയില്‍ വീഴ്‌ത്തുകയും തുടര്‍ന്ന്‌ മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഭീകരവാദപ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ കൈമാറിയിരുന്നു. എന്നാല്‍, ഇതൊക്കെ തമസ്‌കരിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ്‌ സര്‍ക്കാരിനുവേണ്ടി ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
പികെ നാരായണപ്പണിക്കര്‍

PRO
ജിഹാദിന് ഇസ്ലാം മതം നല്‍കുന്നത് ‘ത്യാഗ പരിശ്രമം’, ‘മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുള്ള പരിശ്രമം’ തുടങ്ങിയ അര്‍ത്ഥങ്ങളാണ്. ഇതിനു പകരം കൊല, കൊള്ള, സ്ഫോടനം എന്നീ അര്‍ത്ഥങ്ങള്‍ നല്‍കി ആ വാക്കിന് ആഗോള പ്രചരണം നല്‍കിയത് സാമ്രാജ്യത്വമാണ്. വെറുമൊരു താടി കണ്ടാല്‍ താലിബാനാണെന്ന് തമാശയായിട്ടല്ല, വിധിന്യായത്തിന്‍റെ ഭാഗമായി തന്നെ പറഞ്ഞു പോകുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്ത്യയില്‍ രൂപം കൊള്ളുനത്.
കെഇഎന്‍ കുഞ്ഞഹമ്മദ

PRO
ധിക്കാരവും ധാര്‍ഷ്‌ട്യവും മുഖമുദ്രയാക്കിയ സി.പി.എം. നേതൃത്വം ഇപ്പോള്‍ തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കുകയാണ്‌. തിരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്ന്‌ അവര്‍ ജനങ്ങളോട്‌ തുറന്നുപറയണം. മാര്‍ക്‌സിസവും കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യവും മറന്നുപോയ ഇന്നത്തെ സി പി എം. നേതൃത്വം ക്രിമിനല്‍ രാഷ്ട്രീയ സംസ്‌കാരമാണ്‌ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന്‌
എം പി വീരേന്ദ്രകുമാര്‍

PRO
സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പെടുത്തിയിട്ടില്ല. സാധാരണ നിലയ്‌ക്ക് പി ആര്‍ ഡിയാണ് സര്‍ക്കാരിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നല്ല രീതിയില്‍ വാര്‍ത്തകള്‍ എത്തിക്കുന്നതിനാണ് പി ആര്‍ ഡി വഴി വാര്‍ത്ത നല്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. ഈ നടപടിയെ സെന്‍സര്‍ഷിപ്പ് എന്ന് പറയേണ്ട കാര്യമില്ല.
പിണറായി വിജയന്‍

PRO
ആലപ്പുഴയില്‍ സി പി ഐ സ്ഥാനാര്‍ഥിക്ക്‌ പി ഡി പിയുടെ വോട്ട്‌ വേണ്ട. പി ഡി പിയുടെ കാര്യത്തില്‍ സി പി ഐ യുടെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. പി ഡി പി എല്‍ഡിഎഫിന്റെ ഘടകകക്ഷിയല്ല. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എഫുമായുള്ള ബന്ധം കോണ്‍ഗ്രസിന്‌ ആത്മഹത്യാപരമായിരിക്കും. യു ഡി എഎഫ് ഘടക കക്ഷിയെപ്പോലെയാണ്‌ എന്‍ ഡി എഫിന്റെ പ്രവര്‍ത്തനം.
കെഇ ഇസ്‌മയില്‍
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍