ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ കേരള രഞ്ജി ക്യാപ്റ്റന്‍ എസ് ശ്രീശാന്ത്, കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍, എ ഐ എ ഡി എം കെ നേതാവ് ജെ ജയലളിത, മുന്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ വി കെ ബാലകൃഷ്ണന്‍, ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ പങ്കുക്കുന്നു.
PRO
എനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ട്. ഇത് ആരാണെന്ന് അറിയില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് പുറത്ത് നിന്നുള്ളവരാകാനാണ് സാധ്യത. ഇനി വിവാദങ്ങള്‍ക്കില്ല. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പൂര്‍ണ്ണ പിന്തുണ എനിക്കുണ്ട്. എസ് ശ്രീശാന്ത്
PRO
മുരളിധരനെതിരായ അച്ചടക്കനടപടിയുടെ കാലാവധി കഴിഞ്ഞിട്ടില്ല. മൂന്നു രൂപയുടെ അംഗത്വമല്ലേ മുരളി ചോദിച്ചുള്ളൂ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈസ്‌റ്റിന്ത്യാ കമ്പനി ഇരിക്കാനൊരു ഇടമല്ലേ ചോദിച്ചുള്ളൂ, എന്നിട്ടെന്തായി?. അതുകൊണ്ണ്ടു തന്നെ മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. എം എം ഹസന്‍
PRO
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന തണുപ്പന്‍ നയത്തോട് പ്രതിഷേധിച്ച് കരുണാനിധി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണ് വേണ്ടത്. ഡി.എം.കെയുടെ ഉറച്ച പിന്തുണയുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ തമിഴ്‌മക്കളെ വഞ്ചിക്കുകയാണ് പുതിയ അണക്കെട്ട് പണിഞ്ഞാല്‍ തമിഴ്‌നാട്ടിലെ തേനി, മധുര, ഡിന്‍ഡിഗല്‍, രാമനാഥപുരം, ശിവഗംഗ എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കില്ല. ജെ. ജയലളിത
PRO
കോടികള്‍ മുടക്കി അഞ്ചുവര്‍ഷം കൊണ്ടു നിര്‍മ്മിച്ച പഴശ്ശിശിരാജ തിയേറ്ററിലെത്തിയപ്പോള്‍ പാഴായിപ്പോയി.സിനിമയുടെ ശബ്ദമിശ്രണത്തിന് വേണ്ടി ഞാന്‍ മാസങ്ങളോളം നടത്തിയ പരിശ്രമം തിയേറ്ററുകളുടെ ശോചനീയാവസ്ഥകാരണം പ്രേക്ഷകരിലെത്തിയില്ല. എങ്കിലും തിയ്യറ്ററുകള്‍ തല്ലിപ്പൊളിച്ച് പ്രതിഷേധം കാണിക്കുന്ന രീതി മലയാളികള്‍ക്ക് ചേര്‍ന്നതല്ല. ഒറ്റരാത്രികൊണ്ട് സിനിമകളിലെ ശബ്ദസാന്നിദ്ധ്യം ഒരു ജനത മനസ്സിലാക്കിയെന്നത് അത്ഭുതമാണ്. റസൂല്‍ പൂക്കുട്ടി
PRO
ഞാന്‍ സത്യസന്ധമായും നിയമപരമായും മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എനിക്ക് രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. സത്യസന്ധമായി ജോലി ചെയ്തതിന്‍റെ പേരില്‍ അപകീര്‍ത്തികരമായ ഒട്ടേറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നു. രാഷ്ട്രീയക്കാരെപ്പോലെ ഇതിനെല്ലാം മറുപടി പറയാനാവില്ല. പരിധിവിട്ട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും എന്തു പറയാനും സ്വാതന്ത്ര്യമുണ്ട്. വി കെ ബാലകൃഷ്ണന്‍
PRO
കണ്ണൂരിലെ യു ഡി എഫ് നേതാക്കള്‍ അപസ്‌മാരം ബാധിച്ച പോലെയാണ് പെരുമാറുന്നത്.സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്‌ടാണ് കെ സുധാകരന്‍റെ പെരുമാറ്റം. തങ്ങള്‍ പറയുന്നത് കേള്‍ക്കുന്ന കളക്ടര്‍ കണ്ണൂരില്‍ വേണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ബന്ധമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറെ മാറ്റാന്‍ കാരണം. പിണറായി വിജയന്‍