പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ആക്ഷന്‍ ത്രില്ലറാവുന്ന ലാവ്‌ലിന്‍ കേസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആക്ഷന്‍ ത്രില്ലറാവുന്ന ലാവ്‌ലിന്‍ കേസ്
അരുണ്‍ വാസന്തി
കേരളത്തിന്റെ രാഷ്‌ട്രീയ ഭൂമികയില്‍ ഏറ്റവും കൂടുതല്‍ വാഗ്വാദങ്ങള്‍ക്കും ശീത സമരങ്ങള്‍ക്കും കാരണമായി തീര്‍ന്ന ലാവ്‌ലിന്‍ കേസ് ഒരു പുതിയ വഴിത്തിരിവിലേയ്‌ക്ക് നീങ്ങുകയാണ്. പ്രഥമദൃഷ്‌ട്യാ കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മാറ്റി നിര്‍ത്തിയിരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരേയും കേസില്‍ പങ്കാളികളാക്കണമെന്ന പുതിയ കോടതി നിര്‍ദ്ദേശം വന്നതോടെ ഒരു ആക്‍ഷന്‍ ത്രില്ലറിന്റെ പരിവേഷമാണ് ഇനി ഈ കേസിന് വരാന്‍ പോകുന്നത്.

PROPRO
അന്വേഷണത്തില്‍ നിന്നു ഒഴിവാക്കിയ മുന്‍ വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന്‍, മാത്യു റോയി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നാണ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്. രക്ഷപ്പെട്ടുവെന്ന് കരുതിയിരുന്നവരും തെളിവില്ലായെന്ന് പറഞ്ഞ് സി ബി ഐ ഒഴിവാക്കിയ മുന്‍‌മന്ത്രിമാരും ഇനി പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ലാവ്‌ലിന്‍ കേസില്‍ ഒറ്റപ്പെട്ട് നിന്നിരുന്ന സി പി എമ്മിന് ബംബര്‍ ഭാഗ്യമാവുകയാണ് ഈ കോടതി വിധി. അങ്ങനെ പറയാന്‍ പല കാ‍രണങ്ങളുണ്ട്.

കേസ് സി പി എം ആരോപിച്ചത് പോലെ രാഷ്‌ട്രീയ പ്രേരിതമാണെങ്കില്‍‍, ഇനി ഈ കേസ് പതുക്കെ വിസ്‌മൃതിയിലാകും കാരണം യു ഡി എഫിലെ രണ്ട് മുന്‍ മന്ത്രിമാരാണ് പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുക. ജി കാര്‍ത്തികേയനും, കടവൂര്‍ ശിവദാസനും. ഇവരില്‍ കാര്‍ത്തികേയന്റെ കാലത്താണ് ലാവ്‌ലിനുമായി എം‌ഒയും (1995 ആഗസ്റ്റ് 10) കണ്‍‌സള്‍ട്ടന്‍സി കരാറും (1996 ഫെബ്രുവരി 24) ഒപ്പിടുന്നത്. എന്നാല്‍ ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിന് തെളിവില്ലെന്ന് പറഞ്ഞാണ് സി.ബി.ഐ കാര്‍ത്തികേയനെ കേസില്‍ നിന്നൊഴിവാക്കിയത്.

പിണറായിക്ക് ശേഷം വൈദ്യുത മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്റെ കാലത്ത് ലാവ്‌ലിനില്‍ ലഭിച്ച തുക കൊണ്ട് തലശ്ശേരി ആശുപത്രിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി അതിന്റെ ഉദ്ഘാടനം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ധാരണാപത്രം റദ്ദായതും. ഇവര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയാണെങ്കില്‍ കേസിലൂടെ രാഷ്‌ട്രീയ ലാഭം കൊയ്യാമെന്ന യു ഡി എഫ് മോഹത്തിന് കനത്ത പ്രഹരമാകും ഏല്‍ക്കുക.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യുഡി‌എഫിനും ഇനി സിപി‌എമ്മിനെതിരെ തുറന്നയുദ്ധം പ്രഖ്യാപിക്കാന്‍ കഴിയില്ല. രാഷ്‌ട്രീയ പ്രേരിതമായിരുന്നുവെങ്കില്‍ ഈ കേസ് ഇവിടെ തന്നെ ഒതുങ്ങാനാണ് സാധ്യത. അങ്ങനെയല്ലായെങ്കില്‍ വളരെക്കാലം നീണ്ട ആസൂത്രണത്തിലൂടെ നടപ്പിലാക്കിയ ഒരു അഴിമതിയായിരിക്കും പുറത്തു വരിക.

അടുത്ത താളില്‍ വായിക്കുക, ‘ലാവ്‌ലിന്‍: ചില നാള്‍വഴിക്കണക്കുകള്‍’
1 | 2 | 3  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തിരിച്ചുവരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല
ഇത് പൈശാചിക ചികിത്സ !
അഭയാര്‍ത്ഥികള്‍
വിഷക്കള്ള് മധുരക്കള്ളായ കഥ!
വേശ്യാലയത്തിലും മാന്ദ്യം!
ലാവ്‌ലിന്‍ ബംഗാളില്‍ മുങ്ങുമോ?