പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > രക്തത്തിനും വിലകൂട്ടുന്ന സര്‍ക്കാര്‍!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രക്തത്തിനും വിലകൂട്ടുന്ന സര്‍ക്കാര്‍!
ജോണ്‍ കെ ഏലിയാസ്
പണത്തിന് രക്തം വില്‍ക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരാണ് സ്വകാര്യ രക്തബാങ്കുകളെ നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ രക്തബാങ്കുകളേക്കാള്‍ മൂന്നിരട്ടി വിലയാണ് സ്വകാര്യ രക്ത ബാങ്കുകള്‍ ഈടാക്കിക്കൊണ്ടിരുന്നത്. സര്‍ക്കാര്‍ രക്തബാങ്കുകള്‍ ഇപ്പോള്‍ മൂന്നിരട്ടി വില കൂട്ടുന്നതോടെ സ്വകാര്യ രക്തബാങ്കുകള്‍ എത്ര മടങ്ങ് കൂട്ടും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രക്‌തം ശേഖരിക്കപ്പെടുമ്പോഴുണ്ടാകുന്ന പരിശോധനാ ചെലവുകളെല്ലാം കേന്ദ്രസര്‍ക്കാര്‍ വഴി സംസ്ഥാന സര്‍ക്കാരിന് തിരികെ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, പരിശോധനാ ചെലവിന്റെ കാരണം പറഞ്ഞ്, സംസ്ഥാന സര്‍ക്കാര്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നത് തീര്‍ത്തും അന്യായമാണ്.

രക്‌തം സംരക്ഷിക്കപ്പെടുമ്പോഴുണ്ടാകുന്ന ഭീമമായ ചെലവ്‌ വര്‍ഷങ്ങളായി സര്‍ക്കാരാണ്‌ വഹിക്കാറുള്ളത്‌. ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. എന്നാല്‍ ഈ ചെലവുകളെല്ലാം രോഗികളില്‍ നിന്ന്‌ ഈടാക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

‘സബ്സിഡി’ എന്ന വാക്കിനോട് സര്‍ക്കാരുകള്‍ പുറം‌തിരിഞ്ഞുനില്‍ക്കുന്ന കാലമാണിത്. ജനങ്ങള്‍ക്ക് വേണ്ടത് ജനങ്ങള്‍ ഉണ്ടാക്കിക്കൊള്ളണം, ഞങ്ങള്‍ നാട് ഭരിച്ചോളാം എന്നാണ് ഇപ്പോഴത്തെ നയം. രക്തം ദാനം ചെയ്യാന്‍ വരുന്നവര്‍ക്ക് ചായയും ബിസ്കറ്റും നല്‍‌കുന്ന പതിവ് പോലും പല മെഡിക്കല്‍ കോളജ് ആശുപത്രികളിലും നിര്‍ത്തിയിരിക്കുകയാണ്.

ലാഭമുണ്ടാക്കുന്ന പരിഷ്കരണങ്ങള്‍ കൂടിക്കൂടി, എന്തിനാണ് സര്‍ക്കാര്‍ പോലൊരു സ്ഥാപനം എന്ന് പൊതുജനങ്ങള്‍ ചോദിച്ചുതുടങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
<< 1 | 2 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തോല്‍‌വി കൊണ്ടും പഠിക്കാത്തവര്‍
രാഷ്ട്രം നെഹ്റു സ്മരണയില്‍
കുടമാറ്റത്തിന് വിപണിയൊരുങ്ങി
രാജ്യത്ത് ഭരണപ്രതിസന്ധി
ഗന്ധര്‍വ്വസ്മരണയില്‍ മലയാളം
ആന്‍റണി - സ്വീകാര്യതയുടെ രാഷ്ട്രീയ വേഷം