പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ഗന്ധര്‍വ്വസ്മരണയില്‍ മലയാളം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗന്ധര്‍വ്വസ്മരണയില്‍ മലയാളം
പത്മരാജന്‍....

PROPRO
മലയാളത്തിന്‌ കുറച്ചു നാളേയ്ക്ക്‌ മാത്രം ലഭിച്ച സൗഭാഗ്യമായിരുന്നു ആ സാന്നിദ്ധ്യം. ആ തൂലികത്തുമ്പില്‍ നിന്നും പുറപ്പെട്ടത്‌, ആ സംവിധാനമികവില്‍ ഉയിരിട്ടത്‌, എല്ലാം സൗന്ദര്യത്തിന്റെ തേന്‍തുള്ളികളായിരുന്നു.

മെയ്‌ 23 പത്മരാജന്റെ ജന്മദിനമാണ്‌. 1945ലെ ആ ദിവസം മലയാള സാഹിത്യത്തിന്‍റെയും സിനിമയുടെയും വസന്തകാലത്തിന്റെ ഉടമയ്ക്കാണ്‌ ജന്മം നല്‍കിയത്‌.

എണ്ണം പറഞ്ഞ നോവലുകള്‍. സംവിധായകനായി 18 സിനിമകള്‍. തിരക്കഥാകൃത്തായി 36 സിനിമകള്‍. ദൃശ്യസൗന്ദര്യവും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും മലയാള സിനിമയുടെ ഈ ഗന്ധര്‍വ്വന്‌ മാത്രം സ്വന്തം. ഓര്‍മ്മകളിലൂടെ ജീവിക്കാനിഷ്ടപ്പെടുന്ന മലയാളിയ്ക്ക്‌ പത്മരാജന്‍ നൊടിയിടകൊണ്ട്‌ നഷ്ടമായ നിലാവാണ്‌. ഇന്ന്‌ അസാന്നിദ്ധ്യം കൊണ്ട്‌ നിശബ്ദതയുടെ സൗന്ദര്യം അനുഭവിപ്പിക്കുന്നു.

ഗന്ധര്‍വ്വലോകത്തിരുന്ന്‌ ഹൃദയം നിറഞ്ഞ ചിരിയോടെ പറയുന്നണ്ടാവും നോക്കൂ... ഞാനവിടെത്തന്നെയുണ്ട്‌... ഒന്നും മിണ്ടുന്നില്ലന്നേയുള്ളൂ.

ജീവിതരേ

PROPRO
1945 മേയ്‌ 23ന്‌ ആലപ്പുഴ ജില്ലയിലെ മുതുകുളത്ത്‌ ജനിച്ചു. അച്ഛന്‍: അനന്തപത്മനാഭപിളള, അമ്മ : ദേവകിയമ്മ. തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന്‌ ശാസ്‌ത്രത്തില്‍ ബിരുദമെടുത്തശേഷം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി.

ജലജ്വാല, രതിനിര്‍വ്വേദം, നന്മകളുടെ സൂര്യന്‍, നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക്‌ ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളന്‍ പവിത്രന്‍, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്‍, പുകകണ്ണട, പത്മരാജന്റെ കഥകള്‍, കരിയിലക്കാറ്റുപോലെ(കഥാസമാഹാരങ്ങള്‍), പത്മരാജന്റെ തിരക്കഥകള്‍ എന്നിവയാണ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആന്‍റണി - സ്വീകാര്യതയുടെ രാഷ്ട്രീയ വേഷം
സിംഗ്, അപ്രതീക്ഷിതങ്ങളുമായി
രാജീവിന് ആദരാഞ്ജലികള്‍ !
നമ്മള്‍ കണ്ടത് പ്രഭാകരന്‍റെ ജഡമോ?
ജനനായകന്‍റെ ഓര്‍മ്മയില്‍...
ഒരു ജന്‍‌മം മുഴുവന്‍ പോരാടിയ വീര്യം