പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ആന്‍റണി - സ്വീകാര്യതയുടെ രാഷ്ട്രീയ വേഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആന്‍റണി - സ്വീകാര്യതയുടെ രാഷ്ട്രീയ വേഷം
അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്‍റണി എന്ന എ കെ ആന്‍റണിയുടെ ലളിത ശൈലിയാണ് മറ്റുള്ളവരെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഒരു വാച്ചുപോലും ധരിക്കാന്‍ വിമുഖത കാട്ടുന്ന, ഒറ്റമുണ്ട് ഉടുക്കാന്‍ ഇഷ്ടപ്പെടുന്ന ഈ ഗാന്ധിയന്‍ അടുപ്പിച്ച് രണ്ടാം തവണയും ഇന്ത്യയുടെ കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റു. അഴിമതിയോട് എന്നും മുഖം തിരിച്ചു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഈ വ്യക്തിത്വത്തെ സ്വാഭാവികതയുടെ മുഖമായാണ് കോണ്‍ഗ്രസ് നേതൃത്വവും കാണുന്നത്.

ചേര്‍ത്തലയിലെ അറയ്ക്കപറമ്പില്‍ വീട്ടില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി 1940 ഡിസംബര്‍ 28 ന് ആണ് ആന്‍റണി ജനിച്ചത്. സീറോ മലബാര്‍ കാത്തലിക് സഭാ വിശ്വാസികളുടെ കുടുംബമായിരുന്നു അത്. മൂത്ത ചേച്ചി ട്രീസ ഒരു കന്യാസ്ത്രീയുടെ വഴി സ്വീകരിച്ചത് ആന്‍റണി വളര്‍ന്നുവന്ന ഭക്തിമയമായ ചുറ്റുപാടുകളുടെ വിളിച്ചു ചൊല്ലലാണ്. എന്നാല്‍ മതത്തെ ഉപേക്ഷിച്ചുകൊണ്ടാണ് ആന്‍റണി വളര്‍ന്നത്.

ആന്‍റണിയുടെ പ്രാഥമിക വിദ്യാസം ചേര്‍ത്തല ഗവ. ഹൈസ്കൂളില്‍ ആയിരുന്നു. പിന്നീട് എറണാകുളം മഹാരാജാസില്‍ നിന്നും ബി.എ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും ബി.എല്‍ ബിരുദവും നേടി. എലിസബത്താണ് ആന്‍റണിയുടെ ഭാര്യ. രണ്ട് മക്കള് ‍- അനില്‍ കുര്യന്‍ ആന്‍റണിയും അജിത് പോള്‍ ആന്‍റണിയും.

എല്‍ ഐ സി ഏജന്‍റായാണ് ആന്‍റണി തൊഴില്‍ ജീവിതം ആരംഭിച്ചത്. ചേര്‍ത്തലയിലെ വിദ്യാര്‍ത്ഥികളെ കെ എസ് യുവിന്‍റെ കുടക്കീഴില്‍ അണിനിരത്തിയതോടെയാണ് ആന്‍റണി രാഷ്ട്രീയ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടത്.

1984 ല്‍ എഐസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തും മുമ്പ് വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി കുറയ്ക്കാന്‍ വേണ്ടി ആന്‍റണി നയിച്ച ‘ഒരണ സമരം’ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കെ‌എസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കെപിസിസി എന്നിവയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കാനും ആന്‍റണിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിരവധി തവണ അംഗമായിരുന്നു ആന്‍റണി.

മൂന്ന് തവണയാണ് ആന്‍റണി കേരളത്തിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തിയത്. 1977-1978, 1995-1996, 2001-2004 എന്നീ കാലഘട്ടങ്ങളിലാണ് ആന്‍റണി കേരള സര്‍ക്കാരിനെ നയിച്ചത്. 1977 ഏപ്രില്‍ 27 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ആന്‍റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ഖ്യാതിയും സ്വന്തമാക്കി. വെറും 37 വയസായിരുന്നു ആന്‍റണിക്കപ്പോള്‍. കേരളത്തില്‍ ചാരായ നിരോധനം കൊണ്ടുവന്നത് ആന്‍റണിയാണെന്നതും ഓര്‍മ്മിക്കപ്പെടെണ്ടതാണ്.

1996-2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും ആന്‍റണി പ്രവര്‍ത്തിച്ചു. 1985 ഏപ്രിലില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1991ലും 2005 ലും രാജ്യസഭയിലെത്തി. 1993 - 1995 കാലഘട്ടത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഭക്‍ഷ്യ-പൊതു വിതരണ മന്ത്രിയായിരുന്നു.

തുടക്കം തൊട്ടേ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നുവെങ്കിലും കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രി പദവി ഏറ്റെടുത്തതോടെ ആന്‍റണിയുടെ പ്രശസ്തി അന്തര്‍‌ദേശീയതലത്തിലുമെത്തി. വീണ്ടും ആന്‍റണി പ്രതിരോധമന്ത്രിയാവുമ്പോള്‍ ആന്‍റണിക്കൊപ്പം കേരളക്കരയും അഭിമാനം കൊണ്ട് നിറയുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സിംഗ്, അപ്രതീക്ഷിതങ്ങളുമായി
രാജീവിന് ആദരാഞ്ജലികള്‍ !
നമ്മള്‍ കണ്ടത് പ്രഭാകരന്‍റെ ജഡമോ?
ജനനായകന്‍റെ ഓര്‍മ്മയില്‍...
ഒരു ജന്‍‌മം മുഴുവന്‍ പോരാടിയ വീര്യം
ചിരിയില്‍ തര്‍ക്കം തുടങ്ങാന്‍ നാലാം വര്‍ഷം