മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍റെ ജീവിതം അപ്രതീക്ഷിത സംഭവങ്ങള്‍ നിറഞ്ഞതാണ്. രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്ന സിംഗിന്‍റെ രാഷ്ട്രീയ പ്രവേശനവും ധനമന്ത്രി പദവിയും പിന്നീട് പ്രധാനമന്ത്രിക്കസേരയും അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണ്.ലോക്സഭാ അംഗം പോലുമല്ലാത്ത രാജ്യസഭാംഗമായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ 2004ല്‍ അവിചാരിതമായി ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്നത് അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ പരിണിത ഫലമായിരുന്നു. അവിചാരിതമെന്ന് പറയട്ടെ, നെഹ്രുവിനു ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടവും സിംഗിപ്പോള്‍ സ്വന്തമായിരിക്കുകയാണ്.ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്തുണയായത് നെഹ്രു കുടുംബത്തില്‍ നിന്നുള്ള രണ്ട് സുപ്രധാന വ്യക്തികള്‍ ആണെന്നതും സിംഗിന്‍റെ കരിയറിന് മിഴിവേകുന്നു.2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ആരാവും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യത്തിനു മുന്നില്‍ ആ പദവിക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട സോണിയ ഗാന്ധി മുഖം തിരിച്ചു നിന്നു. അധികാര ഭാവവും അധികാര മോഹവും ഒരിക്കലും പ്രദര്‍ശിപ്പിക്കാത്ത മുന്‍ ധനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച് അവര്‍ സംഘടനയെ ശക്തിപ്പെടുത്താനായി തുനിഞ്ഞിറങ്ങി. ഭരണത്തിലേറിയ സിംഗിനാവട്ടെ രാഷ്ട്രീയത്തിന്‍റെ ആഢ്യത്വം എന്താണെന്ന് ഭരണത്തിലൂടെ വിമര്‍ശകര്‍ക്ക് മുന്നില്‍ തെളിയിക്കാനും കഴിഞ്ഞു. ഏറെ മോഹിച്ച് പണിയെടുത്ത ആണവ കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം സമ്മര്‍ദ്ദ തന്ത്രം പയറ്റിയപ്പോള്‍ മാത്രമാണ് സിംഗ് എന്ന പ്രധാനമന്ത്രിയില്‍ നിന്ന് കര്‍ക്കശസ്വരം ആദ്യമായി ഇന്ത്യ കേട്ടത്. ഇടതുപക്ഷം പിന്തുണ പിന്‍വലിക്കും എന്ന് പല ആവര്‍ത്തി ഭീഷണിപ്പെടുത്തിയപ്പോള്‍ ഇടതിനു വേണമെങ്കില്‍ മുന്നണി വിടാമെന്ന് ഉറച്ച സ്വരത്തില്‍ മന്‍മോഹന്‍ പറഞ്ഞു. ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ആണവ വിതരണ രാജ്യങ്ങളുടെയും അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെയും സമ്മതത്തോടെ ആണവ കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സിംഗിന്‍റെ നിശ്ചദാര്‍ഢ്യവും വിശാലവീക്ഷണവും തുണയായി.അടുത്ത താളില്‍ വായിക്കുക, ‘സിംഗ് ഏറെ പരിശ്രമിക്കേണ്ടതുണ്ട്’ |