ഡി എന്‍ എ ടെസ്റ്റ് നടത്തിയാണ് ശരീരം പ്രഭാകരന്‍റേതെന്ന് സ്ഥിരീകരിച്ചതെന്ന് ലങ്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ പ്രഭാകരന്‍ ജീവിച്ചിരുന്നപ്പോള്‍ മാതൃകാ ഡി എന്‍ എ ശേഖരിച്ചിരിക്കണമെന്നും അങ്ങനെ ശേഖരിച്ചിരുന്നുവെങ്കില്‍ തന്നെ, ടെസ്റ്റ് നടത്താന്‍ ചുരുങ്ങിയത് നാല് ദിവസമാകുമെന്നും വിദഗ്ധര്‍. സംഭവങ്ങള്‍ ഇങ്ങനെ അല്ലാതിരിക്കേ, ഡി എന്‍ എ ടെസ്റ്റ് നടത്തി മൃതദേഹം പ്രഭാകരന്‍റേതാണെന്ന് പ്രഖ്യാപിച്ചത് ലോകത്തെ കുരങ്ങുകളിപ്പിക്കലാണെന്ന് എല്‍ ടി ടി ഇ അനുയായികള്‍ പറയുന്നു. കണ്ടെടുത്തതായി ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെടുന്ന മൃതശരീരത്തിന്‍റെ ദൃശ്യങ്ങള്‍ ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്നാണ് ലങ്കന്‍ സേന പറയുന്നത്. എന്നാല്‍ ടെലിവിഷനില്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ പ്രഭാകരന്‍റെ മൃതദേഹം മരവിച്ചതായി കാണുന്നില്ല. മൃതശരീരം ഇളകുമ്പോള്‍ പ്രഭാകരന്‍റെ ശിരസ് ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടുന്നത് കാണാം. ചുരുക്കത്തില്‍, വളരെ വിദഗ്ധമായ രീതിയില്‍ തയ്യാറാക്കിയ കൃത്രിമമുഖം പോലെയാണ് മൃതശരീരത്തിലെ മുഖം കാണപ്പെടുന്നത്. കണ്ണ് തുറന്നിരിക്കുന്ന രീതിയിലാണ് പ്രഭാകരന്‍റെ ശവശരീരം കണ്ടെടുത്തിരിക്കുന്നത്. ഊണും ഉറക്കവും ഇല്ലാതെ ലങ്കന്‍ സൈന്യത്തോട് യുദ്ധം ചെയ്തിരുന്ന ഒരാളുടെ കണ്ണുകള്‍ക്ക് ഒട്ടും ചുവപ്പില്ലാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. പ്രഭാകരന്‍റെ അഞ്ച് വര്‍ഷം മുമ്പ് എടുത്ത ചിത്രത്തില്‍ മുഖത്ത് ചുളിവുകള്‍ വീണിരിക്കുന്നതായി കാണാം. എന്നാല്‍ ടെലിവിഷനില്‍ കാണിക്കുന്ന മൃതശരീരത്തിന്റെ മുഖം വളരെ ചെറുപ്പമായി തോന്നുന്നു. വയസായതിന്‍റെ ചുളിവുകള്‍ ഒട്ടും തന്നെയില്ല. ചെറുപ്പമാവാന്‍ എന്ത് മരുന്നാവും പ്രഭാകരന്‍ കഴിച്ചിട്ടുണ്ടാവുക?ആംബുലന്‍സില്‍ അനുയായികളുമൊത്ത് സൈനികവലയം ഭേദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത് എന്നായിരുന്നു ആദ്യം ലങ്കന്‍ സൈന്യം പറഞ്ഞത്. ആംബുലന്‍സില്‍ നിന്ന് കണ്ടെടുത്ത ജഡം പൊള്ളിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ലങ്കന്‍ സൈന്യം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ലങ്കന്‍ സൈന്യം ഇത് തിരുത്തി. വടക്കുകിഴക്കന്‍ ശ്രീലങ്കയിലെ നന്ദിക്കടലിലാണ് പ്രഭാകരന്‍റെ മൃതദേഹം കണ്ടെത്തിയതെന്നാണ് സൈന്യം പിന്നെ പറഞ്ഞത്. എന്തുകൊണ്ടാണ് പ്രസ്താവനകളിലെ ഈ വൈരുദ്ധ്യം?അടുത്ത താളില്‍ വായിക്കുക, ‘പ്രഭാകരന്‍ മരിച്ചു, എന്നാല്‍...’ |