പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ഒരു ജന്‍‌മം മുഴുവന്‍ പോരാടിയ വീര്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒരു ജന്‍‌മം മുഴുവന്‍ പോരാടിയ വീര്യം
PROPRO
വടക്കന്‍ കഥകളിലെ വീരപുരുഷന്‍‌മാരെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു വേലുപ്പിള്ള പ്രഭാകരന് ലോകം കല്‍‌പിച്ചുനല്‍കിയത്. ദശാബ്ദങ്ങളായി ലങ്കയില്‍ നിലനിന്ന വംശീയ പോരാട്ടത്തിന്‍റെ ബൃഹത്തായ ഒരു അദ്ധ്യായത്തിനാണ് പ്രഭാകരന്‍റെ മരണത്തോടെ തിരശ്ശീല വീഴുന്നത്.

1954 നവംബര്‍ 26ന് ജാഫ്നയില്‍ ജനിച്ച് സിംഹളാധിപത്യത്തിന്‍റെ കരിനിഴലില്‍ ജീവിതം തുടങ്ങിയ വേലുപ്പിള്ള പ്രഭാകരന്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത് പുലി നേതാവായാണ്. ശ്രീലങ്കയിലെ തമിഴ് ജാതിവ്യവസ്ഥ അനുസരിച്ച് കീഴ്ജാതിക്കാരനാണ് പ്രഭാകരന്‍. "തമ്പി' എന്ന വിളിപ്പേരുള്ള പ്രഭാകരന്‍ 1972ല്‍ പതിനെട്ടാം വയസ്സിലാണ് ഒളിവില്‍ പോകുന്നത്.

ഒളിവിലിരുന്നും കെട്ടുറപ്പില്ലാതെ ചിതറിക്കിടന്ന ത്മിഴ് ജനതയെ ഈ വംശീയ പോരാട്ടത്തില്‍ ഒരു കുടക്കീഴില്‍ അണിനിരത്താനായി എന്നതായിരുന്നു പ്രഭാകരന്‍റെ ഏറ്റവും വലിയ വിജയം. ജാഫ്നയിലെയും മുല്ലൈത്തീവിലെയും കൊടും കാടുകളില്‍ നിന്ന് എല്‍‌ടിടി‌ഇ എന്ന തീവ്രവാദസംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച പ്രഭാകരന്‍ പലപ്പോഴും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ഭീകരനേതാവായാണ് ചിത്രീകരിക്കപ്പെട്ടത്. ലങ്കന്‍ പ്രസിഡന്‍റ് പ്രേമദാസയുടെ കൊലപാതകവും ശ്രീ പെരുമ്പത്തൂരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതും ഈ നിഗമനങ്ങള്‍ സാധൂകരിക്കുന്ന സംഭവങ്ങളായി.

1975 ജൂലൈയില്‍ ജാഫ്ന മേയറായ ആല്‍‌ഫ്രഡ് ദുരയപ്പയെ വെടിവച്ചുകൊന്നാണ് പ്രഭാകരനും കൂട്ടരും സിംഹളവശജരുടെ പീഡനത്തിന് ചോരകൊണ്ട് കണക്കെഴുതി തുടങ്ങിയത്. 1984ല്‍ പ്രഭാകരന്‍ വിവാഹിതനായി. ചെന്നൈക്കടുത്തുള്ള തിരുപ്പോരൂരില്‍ ഒക്‍ടോബര്‍ ഒന്നിനായിരുന്നു മതിവതനി ഏരമ്പുവുമായുള്ള വിവാഹം. മൂന്നു മക്കളുണ്ട്. ദ്വാരക എന്ന പെണ്‍കുട്ടിയും ചാള്‍സ് ആന്‍റണി, ബാലചന്ദ്രന്‍ എന്നീ ആണ്‍കുട്ടികളും. ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ വിഹരിച്ച എല്‍ ടി ടി ഇയുടെ അംഗബലം ഒരു ഘട്ടത്തില്‍ കാല്‍ ലക്ഷത്തോളമായിരുന്നു.

ഇന്ത്യയെ എക്കാലവും ഒരു അഭയകേന്ദ്രമായി കണ്ടിരുന്ന പ്രഭാകരനും കൂട്ടര്‍ക്കും രാജീവ്ഗാന്ധി വധത്തോടെ ആ ധാരണ തിരുത്തേണ്ടിവന്നു. ലങ്കയില്‍ സമാധാന പാലനത്തിനെത്തിയ ഇന്ത്യന്‍ സേനയുമായി എല്‍ ടി ടി ഇ ഏറ്റുമുട്ടിയതില്‍ തുടങ്ങിയ വൈരാഗ്യമാണ് 1991ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ എത്തിച്ചത്.

ഇവിടെ പ്രഭാകരനും കൂ‍ട്ടര്‍ക്കും കണക്കുകള്‍ പിഴയ്ക്കുകയായിരുന്നു. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ എല്‍‌ടിടി‌‌ഇ ഒരു കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെട്ടു. 93ല്‍ കൊളംബോയില്‍ ബോംബ് സ്ഫോടനത്തില്‍ ലങ്കന്‍ പ്രസിഡന്‍റ് പ്രേമദാസയെ വധിച്ചതോടെ ഈ എതിര്‍പ്പ് ശക്തിപ്പെട്ടു. എന്നിട്ടും പലപ്പോഴും പ്രഭാകരന്‍റെ പോരാട്ടവീര്യത്തിന് മുമ്പില്‍ സിംഹളവീര്യം മുട്ടുമടക്കി.

സിംഹളവീര്യത്തിന് മുന്നില്‍ നിരായുധരായി പകച്ചുനിന്ന തമിഴ് ജനതയ്ക്ക് ആളും അര്‍ത്ഥവും ആയുധവും പകര്‍ന്ന പ്രഭാകരന്‍ എല്‍ടിടി‌ഇ എന്ന പ്രസ്ഥാനത്തിലൂടെ തമിഴ് മേഖലയെ ഒരു സ്വതന്ത്രരാജ്യമാക്കി കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. എന്തായാലും രക്തരൂഷിതമായ ഒരു പോരാട്ടചരിത്രത്തിനാണ് പ്രഭാകരന്‍റെ മരണത്തോടെ അന്ത്യം കുറിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ചിരിയില്‍ തര്‍ക്കം തുടങ്ങാന്‍ നാലാം വര്‍ഷം
കാരാട്ടിന്‍റെ സ്വപ്നവും ജനത്തിന്‍റെ വോട്ടും
മന്ത്രിയായിട്ടും മന്ത്രിയാവാനാവാതെ....
സൂര്യപ്രകാശം ആത്മഹത്യയിലേക്ക് നയിക്കും!
ലാവ്‌ലിന്‍: കത്തിന്‍റെ പേരിലൊരു കുത്ത്
ഇരട്ടക്കൊലപാതകം നടത്തിയ സ്ത്രീ