പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ‘എനിക്കൊരു നാളെ കടം തരുമോ?’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘എനിക്കൊരു നാളെ കടം തരുമോ?’
PROPRO
എട്ടാം ക്ലാസുകാരിക്ക് എന്ത് സാമൂഹ്യപ്രവര്‍ത്തനം എന്ന് ചോദിച്ച് നെറ്റി ചുളിക്കുന്നവര്‍ക്ക് മാറി നില്‍ക്കാം. കാരണം ഇതൊന്നും കേള്‍ക്കാന്‍ ഫര്‍വ ധീറിന് സമയമില്ല. അര്‍ബുദ രോഗത്തെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ തനിക്ക് കിട്ടിയ അപൂര്‍വ അവസരം കളയാതെ ഉപയോഗപ്പെടുത്തിയ ഡല്‍ഹി പബ്ലിക് സ്കൂളിലെ മിടുമിടുക്കിയാണ് ഫര്‍വ.

അര്‍ബുദത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ രാജ് രുപാറെല്‍ സംവിധാനം ചെയ്യുന്ന ഡൊക്യുമെന്‍ററിയാണ് ‘എനിക്കൊരു നാളെ കടം തരുമോ’. രാജിന്‍റെ ഡോക്യുമെന്‍ററിയിലെ മിനിയെന്ന പെണ്‍കുട്ടിയുടെ വേഷമണിഞ്ഞാണ് ഫര്‍വ ധീര്‍ സ്ക്രീനിലെത്തുന്നത്.

അര്‍ബുദ ബാധിതയായ മിനിയെന്ന അനാഥയായ 11 വയസുകാരിയുടെ കഥയാണ് ഈ ഡോക്യുമെന്‍ററി പ്രേക്ഷകരോട് പറയുന്നത്. രോഗം മാറുന്നതിനായി നടത്തുന്ന ശുശ്രൂഷകള്‍ അവളെ തളര്‍ത്തുന്നു. എങ്കിലും അവസാനം രോഗത്തിനെതിരെ പോരാടാനുള്ള ധൈര്യം സംഭരിക്കാന്‍ അവള്‍ക്കാകുന്നു. ഒരിക്കല്‍ അവളുടെ സഹോദരന്‍ അവളെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ തെരുവുകള്‍ മലിനമാക്കുന്ന ജനങ്ങളെ അവള്‍ കാണുന്നു. തുടര്‍ന്നുള്ള മിനിയുടെ അനുഭവങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്.

ഡോക്യുമെന്‍ററിയെക്കുറിച്ചും തന്‍റെ കഥാപാത്രത്തെക്കുറിച്ചും ഫര്‍വയോട് ചോദിച്ചപ്പോള്‍ അവള്‍ ഇങ്ങനെ പറഞ്ഞു - “സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. ഇതിലൂടെ എനിക്കതിനുള്ള അവസരം ലഭിച്ചു. ഏതാനും അര്‍ബുദ രോഗികളെ സന്ദര്‍ശിച്ച ശേഷമാണ് ഞാന്‍ ഇതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.”

തന്‍റെ ഡോക്യുമെന്‍ററിയെക്കുറിച്ച് സംവിധായകന്‍ രാജ് രുപാറെല്‍ പറയുന്നതിങ്ങനെ “മൂന്ന് പ്രധാന സന്ദേശങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ ഞാന്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഒന്നാമതായി രോഗികളെ ബോധവല്‍ക്കരിക്കുക എന്നതാണ്. യഥാര്‍ത്ഥ സമയത്ത് ചികില്‍സിച്ചാല്‍ അര്‍ബുദം മാറ്റിയെടുക്കാമെന്ന് അവരെ ബോധ്യപ്പെടുത്തണം. രണ്ടാമതായി മികച്ച സാങ്കേതികതയും വിദഗ്ദ്ധരുമുള്ള ഗുജറാത്ത് കാന്‍സര്‍ സൊസൈറ്റിയെക്കുറിച്ച് അവര്‍ക്ക് അറിവ് നല്‍കുക എന്നതാണ്. മൂന്നാമതായി അര്‍ബുദത്തെക്കുറിച്ച് രോഗികളെ ബോധ്യപ്പെടുത്തുക”.

അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങള്‍ക്കായി മാനുഷിക മൂല്യങ്ങളുള്ള ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന മിറ എന്ന സംഘടനയുടെ സി ഇ ഒ കൂടിയാണ് രാജ് രുപാറെല്‍‍. നേരത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് എ ഐ ഗോര്‍ ആഗോള താപനത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്രത്തിന് മിറയ്ക്ക് അവാര്‍ഡ് നല്‍കിയിരുന്നു.

അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഇതിനകം തന്നെ ഈ ഡോക്യുമെന്‍ററി അയച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ഗുജറാത്ത് കാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്‍ററി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
“സി പി ഐക്ക് വിജയം കാണാനാകില്ല”
അസഹിഷ്ണുതയുടെ ചെരിപ്പേറ്
സദാചാരം മറന്ന പ്രചാരണയുദ്ധം
യു എസിലെ കൂട്ടക്കൊല; ദുരൂഹത ബാക്കി
ഏപ്രില്‍ ഒന്ന് -ലോക വിഡ്ഡി ദിനം
പാകിസ്ഥാനിലെ സ്ഫോടന ശബ്ദങ്ങള്‍