പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > പന്തളത്തെ സന്ദീപ് ചൈതന്യ വിവാദം - ഒരു വിയോജനക്കുറിപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പന്തളത്തെ സന്ദീപ് ചൈതന്യ വിവാദം - ഒരു വിയോജനക്കുറിപ്പ്
വിനീത് മോഹന്‍.പി., പത്തനംതിട്ട
പ്രിയപ്പെട്ട എഡിറ്റര്‍,

സന്ദീപ് ചൈതന്യയുടെ പന്തളത്തു നടന്ന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു.താങ്കള്‍ പറയുന്നതുപോലെയുള്ള പ്രശ്നങ്ങളല്ല അവിടെ നടന്നത്. അന്ധമായ ക്ഷേത്രവിശ്വാസം ഹൈന്ദവമതമല്ലെന്നും അതിന് ഉയര്‍ന്ന തലങ്ങളുണ്ടെന്നുമാണ്‌ സന്ദീപ് ഉദ്ദേശിച്ചത്. ഭൌതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള വിഗ്രഹാരാധന കേവലംഅന്ധവിശ്വാസം മാത്രമാണ്‌.ഇന്ന് മതത്തിന്‍റെ തത്വമറീയാതെ പരസ്പരം കൊല്ലാന്‍ നടക്കുന്ന മതഭ്രാന്തന്മാരെ മാത്രമെ അത് നിര്‍മ്മിക്കുകയുള്ളൂ.

സന്ദീപ് ചൈതന്യയുടെ വ്യക്തിജീവിതത്തെപറ്റി എനിക്ക് പ്രത്യേക അഭിപ്രായമൊന്നുമില്ല. എന്നാല്‍, സനാതന ധര്‍മ്മം എന്നാല്‍ വേദോപനിഷത്തുകളാണെന്ന് ആരെങ്കിലുമൊക്കെ പറയണ്ടേ? :

എന്ന കുറിപ്പോടെ അയച്ചു തന്ന പ്രതികരണം പ്രസിദ്ധീകരിക്കുന്നു



സ്വാമി (?) സന്ദീപ് ചൈതന്യ പന്തളത്തു നടത്തിയ ചതുര്‍ഗകാര വിചാര യജ്ഞത്തെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളെ പറ്റി താങ്കള്‍‌ പ്രസിദ്ധീകരിച്ച ലേഖനം കണ്ടു.

പ്രസ്തുത വിവാദം തുടങ്ങാനും, വളരാനും കാരണമായ മുഴുവന്‍‌ സംഭവങ്ങള്‍ക്കും ദ്യക്‍സാക്ഷി എന്നനിലയില്‍‌ ഈ ലേഖനത്തിലെ പലനിരീക്ഷണങ്ങളോടുമുള്ള എന്‍റെ ശക്തമായ വിയോജിപ്പ് അങ്ങയെ അറിയിക്കാന്‍‌ ഞാനാഗ്രഹിക്കുന്നു.

ഭഗവത് ഗീത, ഗംഗ, ഗായത്രീമന്ത്രം, ഗോവിന്ദന്‍‌ എന്നിവയെപ്പറ്റിയുള്ള തികച്ചും വേദാന്തപരമായ ക്ലാസാണ് സന്ദീപ് ചൈതന്യ പ്രസ്തുത യജ്ഞം കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന് മനസ്സിലാക്കാനാവുന്നു.

ഇന്നത്തെക്കാലത്ത് ന്ദവസമൂഹത്തില്‍‌ പൊതുവേ കണ്ടുവരുന്ന അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും‌ പറ്റി സംസാരിക്കുന്നതിനിടെ സന്ദര്‍ഭവശാല്‍‌ എന്നതാണ്. കാര്യസാധ്യത്തിനു വേണ്ടിയുള്ള ക്ഷേത്ര ഭക്തിയെയും, അതിനെ ചൂഷണം ചെയ്യുന്ന ക്ഷേത്ര ഭാരവാഹികളെയും‌ പറ്റിയുള്ള പരാമര്‍ശങ്ങള്‍‌.
1 | 2 | 3 | 4 | 5  >>  
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സുകൃതം ചെയ്തവര്‍
തെറ്റുകാരനല്ല നമ്മുടെ മുഖ്യമന്ത്രി
വി എസ് ഇങ്ങനെ പ്രതികരിക്കണമായിരുന്നോ?
ഭീകരാക്രമണം നഷ്ടം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഹിക്കുമോ ?
ആകാശത്തൊരു പാല്‍പുഞ്ചിരി
ഇരുപത്താറാം തീയതി ഇന്ത്യയ്ക്ക് അശുഭമോ ?