ഭഗവാന് പണം ആവശ്യമില്ലെന്ന് സന്ദീപ് ചൈതന്യ കണ്ടെത്തിയിരിക്കുന്നു. കാണിക്കയിടുന്ന ഭക്തന് അറിവില്ലാത്ത കാര്യമല്ലല്ലോ അത്. നൂറുക്കണക്കിനു കുടുംബങ്ങള്‍ പട്ടിണി കൂടാതെ കഴിയുന്നതും ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൊക്കെ മുഴുത്ത പണക്കിഴി മാനത്തു നിന്ന് വീണു കിട്ടുന്നതു കൊണ്ടൊന്നുമല്ല. അതോ ജീവിക്കാന്‍ കാശു വേണ്ടായെന്നാണോ ഗീത വ്യാഖ്യാനിച്ചു മിടുമിടുക്കനായ സന്ദീപ് ചൈതന്യ ഉദ്ദേശിച്ചത്. കാശുമുടക്കാതെ കടല്‍ കടന്ന് ഗീതാവ്യാഖ്യാനം നടത്താം. അതിനു സ്പോണ്‍സര്‍മാര്‍ കനിയണം. സന്ദീപ് അക്കാര്യത്തില്‍ ഭാഗ്യവാനാണ്. പ്രഭാഷണങ്ങളുടെയും ഗീതാ വ്യാഖ്യാനത്തിണ്റ്റെയും സി.ഡി. കള്‍ നന്നായി പരസ്യം ചെയ്ത് വിറ്റഴിക്കുന്നത് കച്ചവടക്കണ്ണുള്ളതുകൊണ്ടല്ലേ. ക്ഷേത്രങ്ങളില്‍ ഒരു കാലത്തുണ്ടായിരുന്ന നന്‍മ ഇപ്പോഴില്ലെന്ന് സന്ദീപ് പരിതപിക്കുന്നു. ഇക്കാലത്ത് നന്‍മയുള്ള എത്രയിടം സന്ദീപിനു ചൂണ്ടിക്കാണിക്കാനാവും. സന്യാസമുള്‍പ്പെടെയെല്ലാം ഇന്ന് വില്‍പനച്ചരക്കല്ലേ. സി.ഡി. വില്‍പനയ്ക്കു പിന്നിലും ഇതേ ചിന്തയല്ലേ ഉള്ളത്. എല്ലാം കാലത്തിന്‍റെ കളികള്‍. സന്ദീപിന്‍റെ ദീര്‍ഘവീക്ഷണം ഒട്ടും മോശമല്ല. നഷ്ടപ്രണയത്തെക്കുറിച്ച് തുറന്നു പറയുന്നു. കപട ആത്മീയവാദികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ പോരാട്ടത്തില്‍ ഡി വൈ എഫ് ഐ യ്ക്കൊപ്പം വേദി പങ്കിടുന്നു. വിവാദമായ ഏഴാം ക്ളാസ് പാഠപുസ്തകത്തിനു ക്ളീന്‍ ചിറ്റ് നല്‍കുന്നു. അങ്ങനെ കേരളത്തിലെ സകലപ്രശ്നങ്ങളിലും സന്ദീപ് ചൈതന്യ പ്രതികരിക്കുന്നു; നിറഞ്ഞു നില്‍ക്കുന്നു. സ്വയം ബിംബമാകാന്‍ ശ്രമിക്കുന്ന ഒരാളെ ഇവിടെ നമുക്ക് കാണാം. ഒന്നും പ്രതീക്ഷിച്ചല്ല ഇതിനൊക്കെ ഇറങ്ങിത്തിരിക്കുന്നത്. ഇങ്ങനെയൊരാളായി മാറാന്‍ കഴിയുകയെന്നത് നിസാര കാര്യവുമല്ല. |