വര്‍ഗ വ്യത്യാസം പ്രകടമായിരുന്ന റഷ്യയില്‍ ഭൂവുടമകളുടേയും ഉദ്യോഗസ്ഥരുടേയും മേധാവിത്വത്തിലുള്ള ഭരണമാണുണ്ടായിരുന്നത്. സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഭരണത്തില്‍ അഴിമതിയും നിറഞ്ഞു നിന്നു. കര്‍ഷകര്‍ അടിച്ചമര്‍ത്തപ്പെടുന്നവരായിരുന്നു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം നിയമ വിരുദ്ധവും. ഈ സാഹചര്യത്തിലാണ് വിപ്ളവം തുടങ്ങുന്നത്.
ബോള്‍ഷെവിക്ക് സൈനികര്‍ തീവണ്ടി, തപാല്‍ ഓഫീസുകള്‍ എന്നിവ പിടിച്ചടക്കിയാണ് വിപ്ളവം തുടങ്ങുന്നത്. ചെങ്കൊടി പാറിച്ച അറോറാ എന്ന കപ്പല്‍ സര്‍ക്കാരിന്‍റെ ആസ്ഥാനമായ പെട്രോ ഗ്രാഡിലെ വിന്‍റര്‍ പാലസിനു മുന്നിലെ നേവാ നദിയില്‍ നങ്കൂരമിട്ടു. സേന കപ്പലില്‍ നിന്നും പീരങ്കികള്‍ കൊട്ടാരത്തെ ലക്ഷ്യമാക്കി പായിച്ചു. വിപ്ളവകാരികള്‍ പിന്നീട് പാലസിനു മുന്നില്‍ തടിച്ചുകൂടി. വിപ്ളവകാരികള്‍ കെറന്‍സ്കി മന്ത്രിസഭയിലെ അംഗങ്ങളെ കീഴ്പ്പെടുത്തി. കെറന്‍സിയപ്പോള്‍ വിന്‍റര്‍ പാലസില്‍ ഇല്ലായിരുന്നു. പിന്നീട് സോവിയറ്റുകളുടെ കോണ്‍ഗ്രസ് കൂടി. അത് ഭൂമി, ബാങ്കുകള്‍, ഗതാഗതം, വ്യവസായം എന്നിവ ദേശസാല്‍കരിച്ചു. കോണ്‍ഗ്രസില്‍ ഇവയുള്‍പ്പെടുന്ന അടിയന്തിര പ്രമാണങ്ങള്‍ ലെനിന്‍ അവതരിപ്പിച്ചു.
ജര്‍മനിയുമായി സന്ധിചെയ്ത് ഒന്നാം ലോക മഹായുദ്ധത്തില്‍ നിന്ന് പിന്‍മാറുക എന്ന നിര്‍ദ്ദേശവും ഇതിലുണ്ടായിരുന്നു. രക്തചൊരിച്ചില്‍ വിപ്ളവത്തിന്‍റെ ഭാഗമായുണ്ടായില്ലെങ്കിലും പിന്നീട് റഷ്യ കലാപത്തിന്‍റെ പിടിയിലായി. ഭൂവുടമകളും പുറത്താക്കപ്പെട്ടവരെ അനുകൂലിക്കുന്ന സൈന്യവും ചെമ്പടയുമായി ഏറ്റുമുട്ടി.
1920ലാണ് ചെമ്പട റഷ്യയില്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്നത്. സാമ്രാജ്യത്വ ശക്തികള്‍ അന്നാണ് പൂര്‍ണ്ണ തോല്‍വി സമ്മതിച്ചത്. സാമ്പത്തിക പ്രതിസന്ധികൂട്ടാന്‍ 1921ലെത്തിയ ക്ഷാമവും കാരണമായി. എന്നാല്‍ പ്രായോഗിക സാമ്പത്തിക നയങ്ങള്‍ പിന്തുടര്‍ന്ന് ലെനിന്‍ രാജ്യത്തെ ലോക ശക്തികളില്‍ ഒന്നാക്കി വളര്‍ത്തി.1923 പ്രവിശ്യകളെല്ലാം ചേര്‍ത്ത് സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നു
|