റഷ്യന്‍ കലണ്ടര്‍ (ജൂലിയന്‍ കലണ്ടര്‍) പ്രകാരം ലെനിന്‍റെ അനുയായി ലിയോണ്‍ ട്രോട്സ്കി നയിച്ച ബോള്‍ഷിവിക് സേന കെറന്‍സ്കിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധമായ താല്‍കാലിക സര്‍ക്കാരിനെ അട്ടിമറിച്ചത് 1917 ഒക്ടോബര്‍ 24ന് രാത്രിയാണ്. എന്നാല്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ പ്രചാരമുള്ള പാശ്ചാത്യ കലണ്ടറുകളില്‍ ഇത് നവംബര്‍ ഏഴിനായിരുന്നു. അതാണ് ഒക്ടോബര്‍ വിപ്ളവത്തിന്‍റെ സ്മരണ ദിനം നവമ്പറിലാകാന്‍ കാരണം. ഈ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 23ന് ബോള്‍ഷേവിക്ക് സേന സര്‍ക്കാരിനെതിരെ സായുധ വിപ്ളവത്തിന് ആഹ്വാനം ചെയ്തു. വിപ്ളവം വിജയിച്ച നവംബര്‍ ഏഴിന് തൊഴിലാളി വര്‍ഗ ഭരണത്തിന്‍റെ പിറവി ലെനിന്‍ പ്രഖ്യാപിച്ചു.വിപ്ളവങ്ങള്‍ വഴി നേടിയ വിജയം എല്ലാകാലത്തും നില നിന്നിട്ടില്ല . സോവിയറ്റ് യൂണിയനായി മാറിയ റഷ്യയിലും സ്ഥിതി മറ്റൊന്നല്ല. അവിടേയും സോഷ്യലിസം പരാജയപ്പെട്ടു. വീണ്ടുമത് റഷ്യയായി .എന്നാല്‍ ഒക്‍ടോബര്‍ വിപ്ളവം മാനവ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ വിജയം ഉദ്ഘോഷിച്ച കമ്മ്യൂണിസ്റ്റ് സമ്പദ് വ്യവ്യസ്ഥയും ജീവിത -ഭരണ ക്രമങ്ങളും സോഷ്യലിസവുമെല്ലാം എത്രയോ ചൂഷിത സമൂഹങ്ങളുടേയും മോചനത്തിന് വഴിയൊരുക്കി... . എത്രയോ രാജ്യയങ്ങളുടെ പുരോഗതിക്ക് കാരണമായി .... എത്രയോ വിപ്ളവങ്ങള്‍ക്ക് പ്രചോദനമായി .....ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ഈ ആവേശം അലയടിച്ചു. കേരളത്തില്‍ ലോകത്താദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |