നെഹ്‌റു കുടുംബത്തില്‍ നിന്ന് മൂന്ന് പേര്‍ക്ക് - നെഹ്‌റുവിനും മകള്‍ ഇന്ദിരയ്ക്കും അവരുടെ മകന്‍ രാജീവ് ഗാന്ധിക്കും ഭാരതരത്നം ലഭിച്ചു.
ഇതുവരെ എട്ട് തമിഴ്നാട്ടുകാര്‍ക്കും എട്ട് യു.പിക്കാര്‍ക്കും ഭാരതരത്നം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭാരതരത്നം ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആയി പ്രവര്‍ത്തിച്ച വിശിഷ്ട വ്യക്തികള്‍ക്കും ആണ് ഭാരതരത്നം കൂടുതല്‍ ലഭിച്ചത് എങ്കിലും ആദ്യത്തെ ഭാരതരത്ന പ്രഖ്യാപനത്തില്‍ മഹാത്മാഗാന്ധിയുടെ പേര് ഉണ്ടായിരുന്നില്ല.
മരണാനന്തര ബഹുമതിയായി ഭാരതരത്നം നല്‍കാനുള്ള ഭേദഗതി 1955 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരിക്കലും മഹാത്മാഗാന്ധിയെ പരിഗണിച്ചില്ല. സുഭാഷ് ചന്ദ്രബോസിന് 1992 ല്‍ ഭാരതരത്നം നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് റദ്ദാക്കി. ഈയൊരു അവസരത്തില്‍ മാത്രമേ ഭാരതരത്നം പിന്‍വലിച്ചിട്ടുള്ളത്.
1977 മുതല്‍ 1980 വരെ ആര്‍ക്കും ഭാരതരത്നം നല്‍കിയില്ല. 2001 ന് ശേഷം 2008 ലാണ് ഭാരതരത്നം പ്രഖ്യാപിക്കുന്നത്. വിദേശികളായ മൂന്ന് പേര്‍ക്ക് ഭാരത രത്നം നല്‍കി. 1980 ല്‍ മദര്‍ തെരേസയ്ക്കും 1987 ല്‍ അതിര്‍ത്തി ഗാന്ധിയായ ഖാന്‍ അബ്ദുള്‍ഗാഫര്‍ ഖാനും 1990 ല്‍ നെല്‍സണ്‍ മണ്ഡേലയ്ക്കും ഭാരതരത്നം സമ്മാനിച്ചു. |