പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം >  ഭാരതരത്നം പുരസ്കാരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭാരതരത്നം പുരസ്കാരം

bharat ratna medal both sides
PROPRO
ഇന്ത്യ നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്നം. ആലിലയുടെ രൂപത്തിലുള്ള സ്വര്‍ണ്ണ പതക്കത്തില്‍ സൂര്യന്‍റെ ചിഹ്നവും അതില്‍ ദേവനാഗരി ലിപിയില്‍ ‘ഭാരതരത്ന’ എന്ന വാക്കുകളുമാണ് ഉണ്ടാവുക.

1954 ലാണ് ആദ്യമായി ഭാരതരത്ന അവാര്‍ഡ് നല്‍കുന്നത്. അതാകട്ടെ മൂന്ന് തെന്നിന്ത്യക്കാര്‍ക്കായിരുന്നു, അതും തമിഴ്നാട്ടുകാര്‍ക്ക് - ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, രാജഗോപാലാചാരി, ഡോ.സി.വി.രാമന്‍ എന്നിവര്‍ക്ക്.

അവസാനം നല്‍കിയത് 2008 ല്‍ - ഇതിന് അര്‍ഹനായത് കര്‍ണ്ണാടക സ്വദേശിയായ സംഗീതജ്ഞന്‍ പണ്ഡിറ്റ് ഭീംസെന്‍ ജോഷിയാണ്. ഇതുവരെ 41 പേര്‍ക്കാണ് ഭാരതരത്ന നല്‍കിയത്.

ഭാരതരത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് പേരിനോടൊപ്പം ചേര്‍ക്കാന്‍ ബഹുമതി പേരുകളൊന്ന്നും നല്‍കാറില്ല. പക്ഷെ, അവര്‍ക്ക് പൌരന്മാരില്‍ മുന്തിയ പരിഗണന ലഭിക്കും. 1954 ജനുവരി 2 ന് രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദാണ് ഭാരതരത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ സിവിലിയന്‍ അവാര്‍ഡുകള്‍ തുടങ്ങിവച്ചത്.


തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2  >>  
കൂടുതല്‍
ദിശ - വേറിട്ട കാഴ്ചയൊരുക്കുന്ന ഇസ്ലാമിക പ്രദര്‍ശനം
ഒബാമ എന്ന ബരാക് ഹുസൈന്‍ ഒബാമ
ഒബാമയോ മക്‍കെയിനോ?
സൂപ്പര്‍താരങ്ങള്‍ ആര്‍ക്കുവേണ്ടി ?
മലയാളം വെബ്‌ദുനിയയ്ക്ക് ഇന്ന് പിറന്നാള്‍
ഇന്ദിരാ സ്മരണയില്‍ ഇന്ത്യ