ഫെബ്രുവരി 2007ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബരാക് ഒബാമ പ്രഖ്യാപിച്ചു. ഡെമോക്രാറ്റ് കക്ഷിയില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാന്‍ മുന്‍ പ്രഥമ വനിത ഹിലാരി ക്ലിന്‍റ്ണില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഒബാമയ്ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍, ഒബാമയുടെ ശക്തമായ ജനപിന്തുണ മനസിലായ ഹിലാരി ഒടുവില്‍ ഒബാമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു.പ്രസിഡന്‍റ് ബുഷിന്‍റെ നയങ്ങളില്‍ ഒബാമ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ചും ഇറാഖ് അധിനിവേശത്തെയും മറ്റും. ബുഷിന്‍റെ സാമ്പത്തിക നയങ്ങളെയും ഒബാമ വിമര്‍ശിക്കുന്നുണ്ട്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെയും ആണവായുധങ്ങള്‍ നവീകരിക്കുന്നതിനെയും അദ്ദേഹം എതിര്‍ക്കുന്നു.പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അഭിപ്രായ വോട്ടെടുപ്പുകളിലും ഒബാമയായിരുന്നു മുന്നില്‍. ഇപ്പോള്‍ ബാധിച്ചിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയും ഒബാമയ്ക്ക് തുണയാകുന്നുണ്ട്. അവസാനം തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി അമേരിക്കയുടെ നല്‍പ്പതിനാലാം രാഷ്ട്രപതിയാവുമെന്ന് ഉറപ്പായി.മിഷേല്‍ റോബിന്‍സണാണ് ഒബാമയുടെ ഭാര്യ. മലിയ ആന്‍, നടാഷ എന്നിവരാണ് മക്കള്‍. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |