ബരാക് ഒബാമ 1961 ഓഗസ്റ്റ് നാലിന് ഹവായിയില്‍ ജനിച്ചു. പിതാവ് കെനിയയില്‍ നിന്നുളള ബരാക് ഹുസൈന്‍ ഒബാമ സീനിയര്‍. മാതാവ് അമേരിക്കക്കാരിയായ വെളുത്ത വംശജ ആന്‍ ഡണ്‍ഹാം. കൊച്ച് ഒബാമയ്ക്ക് രണ്ട് വയസുളളപ്പോഴേക്കും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിതാവ് കെനിയയിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് ശേഷം ഒബാമയുടെ മാതാവ് ലൊലൊ സൊയെടോറൊയെ വിവാഹം ചെയ്യുകയും കുടുംബം ഇന്തോനേഷ്യയിലേക്ക് മാറുകയും ചെയ്തു. ഒബാമയുടെ കുട്ടിക്കാലം ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലായിരുന്നു. പത്ത് വയസ് വരെ ഇന്തോനേഷ്യയില്‍ ചെലവഴിച്ച ഒബാമ പിന്നീട് മുത്തശ്ശനും മുത്തശ്ശിയോടും ഒപ്പം ജീവിക്കാന്‍ ഹോണോലുലുവില്‍ എത്തി. ഹൈസ്കൂള്‍ വരെയുള്ള വിദ്യാഭ്യാസം ഹോണോലുലുവിലായിരുന്നു. അണ്ഡാശയ അര്‍ബുദം ബാധിച്ച ഒബാമയുടെ മാതാവ് 1995ല്‍ മരണത്തിന് കീഴടങ്ങി. മുത്തശ്ശി ഡുണ്‍ഹാം വോട്ടെടുപ്പിന് തലേദിവസം ഈ ലോകത്തോട് വിടപറഞ്ഞു.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ലോസ് ആഞ്ചലസിലെ ഓക്സിഡന്‍റല്‍ കോളേജ്, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം നടത്തി. 1996ല്‍ ഇല്ലിനോയിസിലെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സെനറ്ററായി സജീവമായ പ്രവര്‍ത്തനം കാഴ്ച വച്ച ഒബാമ 2005ല്‍ അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |