ഒബാമയോ മക്‍കെയിനോ? ലോകം ഉറ്റ് നോക്കുന്ന അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നവംബര്‍ നാലാം തീയതി നടക്കുകയാണ്. അവസാന വട്ട പ്രചരണം കൊണ്ടു പിടിച്ച് നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍.ആരെയാകും വിജയദേവത കടാക്ഷിക്കുക? അഭിപ്രായ വോട്ടെടുപ്പുകള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബരാക് ഒബാമയ്ക്ക് അനുകൂലമാണ്. അതിന്‍റെ ഉത്സാഹത്തിലാണ് ഡെമോക്രാറ്റുകളുടെ പ്രചരണവും. ജോ ബിഡനെയാണ് ഒബാമ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയി തെരഞ്ഞെടുത്തത്. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാന്‍ തന്നോട് മത്സരിച്ച മുന്‍ പ്രഥമ വനിത ഹിലാരി ക്ലിന്‍റണെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആക്കണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നെകിലും ഒബാമ താല്പര്യം കാണിച്ചില്ല.അതേസമയം , ജോണ്‍ മക്‍കെയിന്‍ തന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആയി തെരഞ്ഞെടുത്തത് മുന്‍ സൌന്ദര്യ റാണി കൂടിയായ സാറ പാലിനെയും. സാറയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഡെമോക്രാറ്റുകള്‍ ഉന്നയിച്ചെങ്കിലും അത് വിജയം കണ്ടോ എന്ന് തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കണം. ഗവര്‍ണ്ണറായിരിക്കെ സാറ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സാറയുടെ കൌമാരക്കാരിയായ മകള്‍ ഗര്‍ഭം ധരിച്ചുവെന്നുമായിരുന്നു ആരോപണം.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി മക്‍കെയിനെ കടന്നാക്രമിക്കാന്‍ ഒബാമയ്ക്ക് കരുത്ത് പകരുന്നുണ്ട്. അമേരിക്കയിലെ പല പ്രമുഖ ബാങ്കുകളും തകര്‍ന്നത് നിലവിലെ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിന്‍റെ നയങ്ങള്‍ മൂലമാണെന്ന് ആരോപണമുണ്ട്. ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിച്ച ജോര്‍ജ്ജ് ബുഷ് അതു കൊണ്ട് തന്നെ മക്‍കെയിന് വേണ്ടി പ്രചരണങ്ങള്‍ക്ക് ഇറങ്ങിയതുമില്ല. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |