പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > സൂപ്പര്‍താരങ്ങള്‍ ആര്‍ക്കുവേണ്ടി ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂപ്പര്‍താരങ്ങള്‍ ആര്‍ക്കുവേണ്ടി ?
ആര്‍. രാജേഷ്‌
PRO
മമ്മൂട്ടിയും ലാലും അഭിനയിക്കുന്നത്‌ അവര്‍ക്കു വേണ്ടിയോ പ്രേക്ഷകര്‍ക്കു വേണ്ടിയോ? അവരിപ്പോള്‍ അഭിനയിക്കുന്നത്‌ തങ്ങള്‍ക്കു വേണ്ടിയാ‍ണെന്ന്‌ ഫാന്‍സ്‌ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. മമ്മൂട്ടിയും ലാലും എന്തു വേഷം കെട്ടണം എന്നു തീരുമാനിക്കുന്നത്‌ ഫാന്‍സ്‌ അസോസിയേഷനുകളാണെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നു. അല്ലായെന്ന്‌ പറയേണ്ടത്‌ സൂപ്പര്‍താരങ്ങള്‍ തന്നെയൊണ്‌.

'അമ്മ'യ്ക്കു വേണ്ടി ദിലീപ്‌ നിര്‍മിച്ച ജോഷി ചിത്രമായ ട്വന്‍റി-20 പുതിയ വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിട്ടു കഴിഞ്ഞു. ട്വന്‍റി-20 യുടെ പോസ്റ്റര്‍ സംബന്ധിച്ച്‌ ഫാന്‍സ്‌ അസോസിയേഷനുകളാണ്‌ പരാതിയും പ്രതിഷേധവുമായി രംഗത്ത്‌ എത്തിയിരിക്കുത്‌.

സിനിമാരംഗത്തെ അവശകലാകാരന്‍‌മാര്‍ക്ക്‌ സഹായധനം കണ്ടെത്താനാണ്‌ താരങ്ങള്‍ ഒത്തു ചേര്‍ന്നത്‌. താരങ്ങളുടെ സൗകര്യം പരിഗണിച്ച്‌ നിരവധി ഷെഡ്യൂളുകളിലായി ചിത്രം പൂര്‍ത്തിയായി.

തുടക്കം മുതല്‍ വിവാദങ്ങള്‍ക്കൊപ്പമാണ്‌ ട്വന്‍റി-20 സഞ്ചരിച്ചത്‌. ഇത്തരമൊരു തട്ടുപൊളിപ്പന്‍ ചിത്രമല്ല 'അമ്മ' നിര്‍മ്മിക്കേണ്ടതെന്ന്‌ പൃഥ്വിരാജ്‌ അഭിപ്രായപ്പെട്ടു. മലയാളത്തിലെ മികച്ച താരങ്ങള്‍ എക്കാലത്തെയും മികച്ച ചിത്രത്തിനു വേണ്ടിയാണ്‌ ഒരുമിക്കേണ്ടിയിരുത്‌. എന്തായാലും, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. മമ്മൂട്ടിയും ലാലും സുരേഷ്ഗോപിയും ഉള്‍പ്പെടെയുള്ള വിലയേറിയ താരങ്ങള്‍ അഭിനയിച്ച നല്ല ചിത്രങ്ങള്‍ കാണാന്‍ ആദ്യദിവസം പോലും തിയേറ്ററില്‍ പ്രേക്ഷകര്‍ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ പൃഥ്വിരാജ്‌ പറഞ്ഞ തരത്തിലൊരു ക്ലാസിക്‌ ചിത്രം നിര്‍മിച്ചിരുന്നെങ്കില്‍ 'അമ്മ'യ്ക്ക്‌ ധനസഹായം നല്‍കാന്‍ അവശകലാകാരന്മാ‍ര്‍ തെരുവുനാടകം നടത്തേണ്ടി വന്നേനെ.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1 | 2 | 3 | 4 | 5  >>  
കൂടുതല്‍
മലയാളം വെബ്‌ദുനിയയ്ക്ക് ഇന്ന് പിറന്നാള്‍
ഇന്ദിരാ സ്മരണയില്‍ ഇന്ത്യ
നഷീദ്: മാലദ്വീപിന്‍റെ പുതിയനായകന്‍
രമണീയമായ മാലദ്വീപ്‌
മാലദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌ ,നഷീദ്‌ പ്രസിഡന്‍റ്
സ്വവര്‍ഗാനുരാഗികള്‍ അവകാശ സമരത്തിന്