ഇന്ന് - നവംബര്‍ ഒന്ന് ,കേരളപ്പിറവി ദിനം!മലയാളം വെബ്‌ദുനിയക്ക് ഇന്ന് എട്ടാം പിറന്നാള്‍.2000 ലെ കേരളപ്പിറവി ദിനത്തിലാണ് ഇന്‍ഡൊറിലെ വെബ്‌ദുനിയ ഡോട്ട് കോമിന്‍റെ മലയാളം എഡിഷനായി മലയാളം വെബ്‌ദുനിയ പിറന്നത്. അന്ന് വെബ്‌ലോകം ഡോട്ട് കോം എന്ന പേരില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പോര്‍ട്ടലായിരുന്നു. എന്നാല്‍ 2007 ജൂലൈ മുതല്‍ വെബ്‌ലോകം 8 ഭാഷാ പോര്‍ട്ടലുകളോടൊപ്പം വെബ്‌ദുനിയയുടെ കുടക്കീഴിലേക്ക് മാറി.| പിന്തുണക്കും സഹായത്തിനും നന്ദി |
| | വെബ്ദുനിയയെ (വെബ്‌ലോകത്തെ )സ്നേഹിക്കുകയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. നിങ്ങളുടെ പിന്തുണയും സഹായവും എന്നും ഉണ്ടായിരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. |
| |
വെബ്‌ദുനിയ എന്ന മാതൃ പോര്‍ട്ടലിന്‍റെ ഉപഭാഷാ പോര്‍ട്ടലുകളായി വെബ്‌ലോകവും വെബ്‌ഉലകവും വെബ്‌പ്രപഞ്ചവുമെല്ലാം മാറി. ഇത് വെബ്‌ദുനിയയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ സഹായകമാവുകയും ചെയ്തു. ഇന്ന് വെബ്‌ദുനിയയ്ക്ക് 9 ഭാഷകളില്‍ പോര്‍ട്ടലുകളുണ്ട്.മലയാളം വെബ്‌ദുനിയ വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന്, ലോകത്തിലെ ഏറ്റവും മികച്ച മലയാളം പോര്‍ട്ടലായി മാറിക്കഴിഞ്ഞു. പില്‍ക്കാലത്ത് വന്‍കിട പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ പോര്‍ട്ടലുകളായി മാറി ആധിപത്യം ഉറപ്പിച്ചപ്പോഴും ലോകമെമ്പാടുമുള്ള മലയാളികള്‍ വെബ്‌ദുനിയയുടെ മലയാളം പോര്‍ട്ടലിനെ കൈവിട്ടില്ല. | | സ്വന്തം അഭിപ്രായങ്ങള്‍ ലോകത്തോട് പറയാന്‍, സ്വന്തം ഭാഷയില്‍ പറയാന്‍, ലോക മലയാളിക്ക് ഒരു നല്ല വേദിയാണ് മൈ വെബ്‌ദുനിയ |
| |
ഒരു വര്‍ഷത്തില്‍ മലയാളം വെബ്‌ദുനിയയില്‍ പലപല പുതിയ സൌകര്യങ്ങളും ലഭ്യമായി. മൈ വെബ്‌ദുനിയ എന്ന പേരില്‍ സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കാനും അവ വെബ്‌ദുനിയയുടെ പൂമുഖ പേജില്‍ നല്‍കാനും ഞങ്ങള്‍ അവസരമൊരുക്കി. ഇതുവഴി ലേഖനങ്ങള്‍, പാട്ടുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ മലയാളിക്ക് വേണ്ടത്ര പ്രസിദ്ധീകരിക്കാന്‍ വെബ്‌ദുനിയ അവസരം നല്‍കി. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |