ഇന്ന് 8-8-8 എന്ന മൂന്നു എട്ടുകള്‍ ഒരുമിച്ച് വരുന്ന മാത്രിക തീയതി. ഈ തീയതി വീണ്ടും വരാന്‍ ഇനി 100 കൊല്ലം കഴിയണം. പക്ഷേ 80 കൊല്ലം കഴിയുമ്പോല്‍ 2088 ല്‍ 8- 8-88 എന്ന് 4 എട്ടുകള്‍ ഒരുമിച്ച് വരുന്ന തീയതി വരും.
എന്നാല്‍ 3 എട്ടുകള്‍ക്കാണ് പ്രാധാന്യം. അവസാനിക്കാത്ത ഭാഗ്യങ്ങളുടെ ദിനമാണത്രെ അത്. അക്കങ്ങളില്‍ 0 വും 1 ഉം കഴിഞ്ഞാല്‍ ഇത്രയും പൂണ്ണതയും തികവും ഉള്ള അക്കമില്ല.
ഇതിനെ നെടുകേയും വിലങ്ങനേയും പകുതിയാക്കാനാവും കണ്ണാടിയില്‍ കണ്ടാലും 8 നെ എട്ടായിത്തനെ കാണാം. തലകുത്തനെ പിടിച്ചാലും എട്ട് എട്ടുതന്നെ. ഈ സിമട്രിയാണ് എട്ടിന്‍റെ വലിയ ഗുണം. ഇതു ഭാഗ്യമാണ് . പൂര്‍ണ്ണമായ സിമട്രി എന്നാല്‍ പൂര്‍ണ്ണമായ സന്തുലനം എന്നാണര്‍ത്ഥം.
ഈ സഹസ്രാബ്ദത്തിലെ എട്ടാമത്തെ കൊല്ലത്തിലെ എട്ടാം മാസത്തിലെ എട്ടാമത്തെ ദിവസമാണിത്. വളരെക്കാലം നിലനില്ക്കേണ്ട ബന്ധങ്ങളും കച്ചവടവും മറ്റും ഇന്നാണ് തുടങ്ങേണ്ടത്.
കണക്കിലെ സൂത്രവാക്യങ്ങളില്‍ അനന്തതയെ സൂചിപ്പിക്കുന്ന ചിഹ്നവുമായി എട്ടിന്‍റെ രൂപത്തിനു സാമ്യമുണ്ട്. എട്ടിനുള്ളില്‍ ഇരട്ടിക്കലിന്‍റെ സൂചകമായ ഗുണന ചിഹ്നം ഒളിച്ചിരിപ്പുണ്ട്.
‘ട്രിപ്പിള്‍ ഇന്‍ഫിനിറ്റി‘ ആയ മൂന്നു എട്ടുകള്‍ അവയ്ക്കുള്ളില്‍ വര്‍ധനയുടെ പ്രതീകമായി ഗുണന ചിഹ്നങ്ങള്‍! വിശ്വാസികള്‍ ഇന്തിനെ ഭാഗ്യസംഖ്യയായി കരുതാന്‍ മറ്റു ന്യായങ്ങള്‍ വേണോ?
ചൈനീസ് ജ്യോതിഷവും എട്ടും
|