പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > പ്രൊഫ .വാസുദേവന്‍പോറ്റിക്ക് ഇന്ന് ശതാഭിഷേകം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രൊഫ .വാസുദേവന്‍പോറ്റിക്ക് ഇന്ന് ശതാഭിഷേകം  Search similar articles

prof R Vasudevan Potti
WDWD
.കര്‍ക്കിടകത്തിലെ പൂയം മഹാപണ്ഡിതനായ പ്രൊഫസര്‍ ആര്‍.വാസുദേവന്‍ പോറ്റിയുടെ ജന്മനക്ഷത്രമാണ്. ഈ നക്ഷത്രം വരുന്ന 2008 ഓഗസ്റ്റ് ഒന്ന് അദ്ദേഹത്തിന്‍റെ എണ്‍പത്തിനാലാം പിറന്നാള്‍ ദിനമാണ്. ഈ മഹാപണ്ഡിതന്‍ ഇന്ന് ശതാഭിഷിക്തനാവുകയാണ്.

വേദാന്തം, വ്യാകരണം, ന്യായം, തര്‍ക്കം, മീമാംസ തുടങ്ങി സംസ്കൃത ഭാഷയുടെ സമസ്ത മേഖലകളിലും വാസുദേവന്‍ പോറ്റി അവസാന വാക്കാണ്. സംസ്കൃതത്തിലും മലയാളത്തിലുമായി അദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതി. ലഘുസിദ്ധാന്ത കൌമുദി, ഗുരുപവനപുരേശസ്തവം, തത്ത്വത്രയം, ദണ്ഡിയുടെ കാവ്യദര്‍ശം തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് ഭാഷാ വ്യാഖ്യാനം ചമച്ചു.

ബല്ലാല കവിയുടെ ഭോജപ്രപഞ്ചം, ശ്രീശങ്കരന്‍റെ ആത്മാനാത്മ വിവേകം തുടങ്ങിയവയ്ക്ക് മലയാള പരിഭാഷയും മഹിമഭട്ടിന്‍റെ വ്യക്തിവിവേകത്തെ അടിസ്ഥാനമാക്കി അനുമാനം, ശാസ്ത്രപദാവലി തുടങ്ങിയ സ്വതന്ത്രകൃതികളും അദ്ദേഹം രചിച്ചു.

ഭാരതീയ വിദ്വാന്മാര്‍ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1968 ല്‍ തൃപ്പൂണിത്തുറ വിദ്വത്സഭയുടെ വേദാന്തസ്വര്‍ണ്ണമെഡല്‍, വ്യാകരണത്തിനുള്ള ശൃംഗേരി മഠത്തിന്‍റെ ആദ്യത്തെ സ്വര്‍ണ്ണമോതിരം, ഉടുപ്പി പേജാവര്‍ മഠത്തിന്‍റെ അധോക്ഷജ പുരസ്കാരം എന്നിവ അവയില്‍ ചിലതാണ്.

വര്‍ക്കല ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്‍റെ മുഖ്യ ആചാര്യനാണ് വാസുദേവന്‍ പോറ്റി. ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ പഠനകേന്ദ്രത്തിന്‍റെ ഡീന്‍, തൃപ്പൂണിത്തുറ വിദ്വല്‍ സദസ്സിന്‍റെ അദ്ധ്യക്ഷന്‍ എന്നിങ്ങനെ പല പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. സ്കൂള്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീ‍വിതം ആരംഭിച്ചത്.

തിരുവനന്തപുരം, തൃപ്പൂണിത്തുറ സംസ്കൃത കോളേജുകളില്‍ വേദാന്തവിഭാഗം പ്രൊഫസറായിരുന്നു. ന്യൂഡല്‍ഹി, രാജസ്ഥാന്‍, തിരുപ്പതി സര്‍വ്വകലാശാലകളില്‍ അതിഥി അദ്ധ്യാപകനാണ്. മലയാളം എന്‍സൈക്ലോപീഡിയ നിഘണ്ടു എന്നിവയുടെ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു.

കര്‍ണ്ണാടകത്തിലെ സൌത്ത് കാനറാ ജില്ലയിലാണ് ജനനം. ചെറുപ്പത്തില്‍ തന്നെ കുടുംബ സമേതം തിരുവനന്തപുരത്ത് താമസമാക്കി. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കിഴക്കേ നടയിലാണ് താമസം.
കൂടുതല്‍
വിക്ടോറിയ റാണിയുടെ സ്വകാര്യതയും വിറ്റു
പൊട്ടിത്തെറിക്കുന്ന സത്യങ്ങള്‍!
വിസ്മരിക്കരുത് രാമലിംഗം പിള്ളയെ
കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്
ജീന്‍സ് ചാരിത്ര്യ പടച്ചട്ടയല്ല !
ടാറ്റ: ജീവിക്കുന്ന ഇതിഹാസം