പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > വിക്ടോറിയ റാണിയുടെ സ്വകാര്യതയും വിറ്റു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിക്ടോറിയ റാണിയുടെ സ്വകാര്യതയും വിറ്റു
അടിവസ്ത്രങ്ങള്‍ പിന്തലമുറ ലേലം ചെയ്തു
വിക്ടോറിയ റാണി
PROPRO
ഒരു ലണ്ടന്‍കാരനാണ്‍ തന്‍റെ രാജ്ഞിയുടെ ഷിമ്മി സ്വന്തമാക്കി അഭിമാനിച്ചത്‌. മൂവായിരത്തി എണ്ണൂറ്‌ പൗണ്ടാണ്‌ ഇതിനായി അദ്ദേഹം ചെലവഴിച്ചത്‌. മഹാറാണിയുടെ പാതിരാവേഷം അയ്യായിരത്തി ഇരുനൂറ്‌ പൗണ്ടിന്‌ അമേരികക്കാരന്‍ സ്വന്തമാക്കി.

വസ്‌ത്രങ്ങളുടെ അളവ്‌ പുറത്തായതോടെ മഹാറാണിയുടെ അഴകളവുകള്‍ വെളിപ്പെട്ടതിന്‍റെ സന്തോഷത്തിലാണ്‌ ചരിത്രകാരന്മാര്‍. 1880കളില്‍ റാണി ഉപയോഗിച്ച ബ്ലൂമേഴ്‌സിന്‍റെ അരവണ്ണം 50 ഇഞ്ചാണ്‌‌. ! ഷിമ്മീസിന്‍റെ അളവ്‌ പ്രകാരം മഹാറാണിയുടെ മാറിടവലുപ്പം 66 ഇഞ്ച്‌ വരുമത്രേ!

പാതിരാവേഷത്തിന്‍റെ നീളം 50 ഇഞ്ച്‌ മാത്രമാണ്‌. അതായത്‌ മഹാറാണി അമിതവണ്ണവും നീളക്കുറവും ഉള്ള വ്യക്തിയായിരുന്നു. ആധുനിക കാലത്തെ അഴകളവ്‌ പ്രകാരം മഹാറാണി തീരെ സൗന്ദര്യമില്ലാത്തവളായിരിക്കും എന്ന്‌ വ്യഗ്യം.

മഹാറാണിയുടെ കാലശേഷം അവരുടെ പിന്തുടര്‍ച്ചകാരികളില്‍ ഒരാളാണ്‌ വസ്‌ത്രങ്ങല്‍ സൂക്ഷിച്ചു വച്ചിരുന്നത്‌. പരമ്പരകളായി കൈമാറി വന്ന ഈ വസ്‌ത്രം രാജകുടുംബത്തിലെ ഒരു ശാഖയില്‍ പെട്ടവരാണ്‌ ഇപ്പോള്‍ ലേലത്തിന്‌ വച്ചത്‌. ലേലത്തിന ലഭിച്ച ജനപിന്തുണ ‘രാജകീയമായിരുന്നു‘ എന്നാണ്‌ അവരുടെ പ്രതികരണം.
<< 1 | 2 
കൂടുതല്‍
പൊട്ടിത്തെറിക്കുന്ന സത്യങ്ങള്‍!
വിസ്മരിക്കരുത് രാമലിംഗം പിള്ളയെ
കാറുകളുടെ കളിത്തോഴന്‍ - ഫോര്‍ഡ്
ജീന്‍സ് ചാരിത്ര്യ പടച്ചട്ടയല്ല !
ടാറ്റ: ജീവിക്കുന്ന ഇതിഹാസം
ചേകന്നൂര്‍ മൌലവി എവിടെ?