പിന്നീടിങ്ങോട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ബലാത്സംഗ കേസുകളിലെല്ലാം ഈ ‘മുന്‍വിധി’ കുറ്റവാളികള്‍ക്ക് ഗുണം ചെയ്‌തു. എന്നാല്‍ സുഹൃത്തിന്‍റെ പതിനാറുകാരിയായ മകളെ ബലാത്സംഗം ചെയ്‌ത പുരുഷന് ഭാഗ്യം തുണച്ചില്ല. ഇറുകിയ ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ താത്‌പര്യപ്രകാരമല്ലാതെ തനിക്ക് അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നില്ല എന്ന വാദം കോടതി തള്ളി. ജീന്‍സ് എന്നത് ‘ചാരിത്ര്യസംരക്ഷണ ഉപകരണമായി’ കരുതാന്‍ ആകില്ലെന്ന് ഇത്തവണ കോടതി ചൂണ്ടികാട്ടി.
ബലാത്സംഗ കേസുകളില്‍ പെണ്ണിനെ പഴിക്കുന്നത് സമീപകാലത്ത് ഇന്ത്യയിലും കണ്ടതാണ്. ദൈവത്തിന്‍റെ സ്വന്തം നാടുകാണാന്‍ എത്തിയ വിദേശ യുവതികള്‍ കൈയ്യേറ്റം ചെയ്യപ്പെട്ടപ്പോള്‍ , വിദേശികളുടെ വസ്‌ത്രധാരണ രീതിയാണ് കാരണമായി ചൂണ്ടികാണക്കപ്പെട്ടത്.
അടുത്തിടെ മല്ലികഷെറാവത്തിനും ശ്രീയ ശരണിനും എതിരെ തമിഴ് സദാചാരവാദികള്‍ രംഗത്ത് വന്നതും സമാനമായ പ്രശ്‌നത്തിനായിരുന്നു. പൊതുവേദിയില്‍ കുലീനതക്ക് നിരക്കാത്ത വസ്‌ത്രം ധരിച്ച് ഇവര്‍ പ്രത്യക്ഷപ്പെട്ടു എന്നതായിരുന്നു പ്രശ്‌നം. അത്രപോലും വസ്‌ത്രം ധരിക്കാതെ ഇവര്‍ വെള്ളിത്തിരയില്‍ സൂപ്പര്‍താരത്തിനൊപ്പം കെട്ടിമറിയുമ്പോള്‍ കൈയടിക്കാനും ഇവരെല്ലാം മുന്നിലുണ്ടാകും. നമ്മുടെ വെള്ളിത്തിരകള്‍ പൊതുസ്ഥലം അല്ലെന്നാണോ?
മനുഷ്യാവകാശ സംഘടനയായ ആംനിസ്റ്റി ഇന്റര്‍നാഷണല്‍ പോയവര്‍ഷം യുവജനങ്ങള്‍ക്ക് ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ പോലും ഇത്തരം നിരീക്ഷണം ആണ് ഉയര്‍ന്നു വന്നത്. ശരീരം തുറന്നുകാട്ടുന്നതരം വേഷം ധരിക്കുന്ന സ്‌ത്രീകള്‍ പ്രകോപനം ഉണ്ടാക്കുന്നു എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്ത പകുതി പേരുടെയെങ്കിലും നിലപാട്. ശാരീരികമായ കടന്നാക്രമണത്തില്‍ പുരുഷനെ നിരപരാധിയാക്കുന്ന പൗരാണിക ധാരണതന്നെയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നതെന്നാണ് ഇത്തരം സര്‍വ്വേകള്‍ വെളിപ്പെടുത്തുന്നത്.
|