പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം > ചേകന്നൂര്‍ മൌലവി എവിടെ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചേകന്നൂര്‍ മൌലവി എവിടെ?  Search similar articles
chekannoor maulavi
WDWD
വിവാദപുരുഷനായ ചേകന്നൂര്‍ മൗലവിയെ കാണാതായിട്ട് 2008, ജൂലൈ 29 ന് 15 വര്‍ഷം തികയുന്നു. മൗലവി തിരോധാന കേസ് വഴിത്തിരിവിലെത്തിയതും വ്യാഴവട്ടം തികയുന്ന ദിനത്തിനോടടുത്തായിരുന്നു.പിന്നേയും പോയി മൂന്നു വര്‍ഷങ്ങള്‍.....

മൗലവിയെ കൊന്നതാണെന്ന് കേസന്വേഷിയ്ക്കുന്ന സി.ബി.ഐയ്ക്ക് ബോധ്യമായിട്ടുണ്ട്. പിടിയിലായ പ്രതികളും കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

എന്നാലും മൗലവിയുടെ ഭൗതികശരീരം മറവ് ചെയ്തസ്ഥലം കണ്ടെത്താന്‍ കഴിയാത്തത്‌ പ്രതികളെ സഹായിക്കുമെന്ന് ആരോപണമുണ്ട്. പ്രതികള്‍ക്ക് എതിരായ സാഹചര്യ തെളിവുകള്‍ വിചാരണയില്‍ ഉയര്‍ത്തി കുറ്റക്കാരെ ശിക്ഷിക്കാനാകുമെന്നാണ് സി.ബി.ഐ. പറയുന്നത്.

മുസ്ളീം മതപണ്ഡിതനായ മൗലവി അറിയപ്പെട്ടിരുന്ന മത പ്രഭാഷകനായിരുന്നു. മുസ്ളീം മതത്തിലെ തെറ്റുകള്‍ ചൂണ്ടികാണിയ്ക്കാന്‍ പലപ്പോഴും മുന്നില്‍ നിന്നിട്ടുള്ള മൗലവിയ്ക്ക് അതുകൊണ്ട് തന്നെ ശത്രുക്കളേറെയായിരുന്നു.

ആശയപ്രചാരണത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആരംഭിച്ച ചേകന്നൂര്‍ മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയെ 1993 ജൂലൈ 29നാണ് കാണാതായത്.

അന്ന് രാത്രി 8.30ന് എടപ്പാളിനടുത്ത കാവില്‍പ്പടിയിലെ വസതിയില്‍ നിന്ന് ചിലര്‍ മൗലവിയെ മതപ്രഭാഷണത്തിനായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 10 വര്‍ഷത്തിനു ശേഷം സി.ബി.ഐ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒമ്പത് പ്രതികളും പിടിയിലായി. എങ്കിലും മൗലവിയുടെ വധത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തു വന്നിട്ടില്ല.

കൂടുതല്‍
ആക്രമണത്തിന് ചെവിയോര്‍ത്ത്...ഇന്ത്യ!
തുടരുന്ന ഭീകര താണ്ഡവം
ലൈംഗിക ക്രൂരത പിഞ്ചുകുട്ടികളോടും
പോസ്‌റ്റ്‌മോര്‍ട്ടം മരിച്ചവന്‍റെ ജന്മാവകാശം
ഇന്ന് കസിന്‍സ് ഡേ
ഇന്ന് ടൈപ് റൈറ്റര്‍ ദിനം