അതെ, അമേരിക്കന്‍ പ്രവാചകര്‍ക്ക് പിഴച്ചില്ല. ഇന്ത്യയില്‍ ഭീകരാക്രമണം വര്‍ദ്ധിക്കുമെന്ന പ്രവചനം സത്യമായി. ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി അടുപ്പിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി. അടുത്തടുത്ത ദിവസങ്ങളില്‍ ബാംഗ്ലൂരിലും അഹമ്മദാബാദിലും നടന്ന സ്ഫോടനങ്ങളില്‍ ബലിയായി ലഭിച്ചത് അമ്പത്തിയൊന്ന് ജീവന്‍!
ആക്രമണത്തിനായി കാത്തിരിക്കുകയും പിന്നീട് തെളിവെടുപ്പ് നടത്തുകയും ചെയ്യുന്ന ‘ആചാര ക്രമത്തില്‍’ നിന്ന് സര്‍ക്കാര്‍ ഇത്തവണയും മാറി നടന്നില്ല. ഭീകരതയെ പോട്ട പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ചെറുക്കണം എന്ന പ്രതിപക്ഷ വാദവും ഇതോടെ ശക്തമായി.
| | ആക്രമണത്തിനായി കാത്തിരിക്കുകയും പിന്നീട് തെളിവെടുപ്പ് നടത്തുകയും ചെയ്യുന്ന ‘ആചാര ക്രമത്തില്‍’ നിന്ന് സര്‍ക്കാര്‍ ഇത്തവണയും മാറി നടന്നില്ല. |
| |
2002 ല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി എന്ന നിലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ പോട്ട നിയമം 2004 ല്‍ അധികാരത്തിലേറിയ യുപിഎ സര്‍ക്കാരാണ് പിന്‍വലിച്ചത്. എല്ലാ പ്രധാന ലോകരാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു ഭീകര വിരുദ്ധ നിയമം നിലവിലുള്ളപ്പോള്‍ ഇന്ത്യ അത്തരത്തിലൊന്ന് പിന്‍വലിച്ചതിന് മനുഷ്യാവകാശത്തിന്‍റെ ചുവടു പിടിച്ചായിരുന്നു.
പിന്‍വലിച്ച നിയമത്തിനു പകരം ഭീകരതയുടെ വേലിയേറ്റത്തെ തടയാന്‍ സര്‍ക്കാരിന്‍റെ പക്കല്‍ ഒന്നുമില്ല എന്നതാണ് സത്യം. നഷ്ടപ്പെട്ട ജീവനും പാതിമരിച്ച ജീവനും പകരം നാണയത്തുട്ടുകള്‍ നല്‍കിയാല്‍ മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുമോ?
|