പാകിസ്ഥാനൊപ്പം ഇന്ത്യയും ഭീകര ഭീഷണിയുടെ നിഴലിലേക്ക് ഒളിക്കുകയാണോ? സാധാരണ ജനതയുടെ കണ്ണീരും രക്തവും കൂട്ടിക്കുഴച്ച് ഈ രാജ്യത്തെയും ജനാധിപത്യ സംവിധാനത്തെയും തകര്‍ക്കാനൊരുങ്ങുന്നവരെ തടഞ്ഞു നിര്‍ത്തുന്നതില്‍ നാം വീണ്ടും പരാജയപ്പെട്ടു എന്ന് ഇന്ത്യയുടെ ഐടി നഗരത്തില്‍ നടന്ന സ്ഫോടനം തെളിയിക്കുന്നു.
ഒരു ചെറു മുന്നറിയിപ്പു പോലെ ബാംഗ്ലൂരിലും സ്ഫോടന പരമ്പര നടത്തി ഭീകരര്‍ മറഞ്ഞു. സാധാരണപോലെ അവര്‍ക്കായി തെരച്ചില്‍ നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ അശ്രാന്ത പരിശ്രമം തുടങ്ങിക്കഴിഞ്ഞു. ഈ ചോരച്ചുവപ്പുള്ള വേളയില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഒരു പോലെ ബാധ്യസ്ഥരാണ്, ഭീകരര്‍ നടത്തിയ സ്ഫോടനം തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
| | ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഒരു പോലെ ബാധ്യസ്ഥരാണ്, ഭീകരര്‍ നടത്തിയ സ്ഫോടനം തടയാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല?
|
| |
രണ്ട് വര്‍ഷം മുമ്പ് മുംബൈ എന്ന വാണിജ്യ തലസ്ഥാനത്ത് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ 187 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2006 ജൂലൈ 11 ന് വൈകുന്നേരത്ത് മുംബൈയിലെ പ്രാദേശിക ട്രെയിനുകളിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന് ഇരയായവരില്‍ പലരും ജോലികഴിഞ്ഞ് സ്വന്തം താമസസ്ഥലത്ത് തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരുടെ അരികിലെത്താന്‍ യാത്ര തിരിച്ചതായിരുന്നു, എന്നാല്‍ അവര്‍ക്ക് ക്രൂരതയുടെ വിധിന്യായം പറഞ്ഞു വച്ചത് അവസാന യാത്രയായിരുന്നു.
|