പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗിക ക്രൂരത പിഞ്ചുകുട്ടികളോടും  Search similar articles
WD
കേരളം ഭ്രാന്താലയമാണ് എന്ന് വിവേകാനന്ദന്‍ പണ്ടേ പറഞ്ഞിരുന്നു. അന്ന് ജാതിയുടെ പേരിലായിരുന്നു ഈ പരാമര്‍ശം. എന്നാല്‍ ഇന്ന് ഏതാണ്ട് നൂറ് കൊല്ലത്തിനു ശേഷം കേരളം വീണ്ടും ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണ്.

ലൈംഗിക പീഢനങ്ങളും ക്രൂരതയുമാണ് കേരളത്തെ ഇന്ന് ഗ്രസിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വം സ്ത്രീയെ അടിമയും വില്‍പ്പന ചരക്കും ആയി കരുതിയിരുന്നു - ലോകമെമ്പാടും. അപ്പോഴും കുടുംബ ബന്ധങ്ങളുടെ വ്യക്തിബന്ധങ്ങളുടെ സ്നേഹത്തിന്‍റെ അതിര്‍ വരമ്പുകള്‍ അവിടെ കാണാമായിരുന്നു. ഇന്ന് എല്ലാ അതിര്‍ വരമ്പുകളും ഉല്ലംഘിച്ച് സ്ത്രീയെ വെറും ശരീരമായി മാത്രം കാണുന്ന രീതിയില്‍ ഭീകരമായ ഒരു അവസ്ഥ കേരളത്തെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്.

പ്രായപൂര്‍ത്തിയായ സ്ത്രീകളല്ല, പതിനാറില്‍ താഴെയുള്ള കൊച്ചു പെണ്‍കുട്ടികളാണ് ലൈംഗിക പീഢനത്തിന് ഇരയാവുന്നത് എന്നതാണ് സത്യം. കൌമാരക്കാരുമായുള്ള രതി വൈകൃതം ഏറിവരികയാണ്. സമൂഹത്തിലെ ഉന്നതന്മാരായ പല പുരുഷന്മാരും ഇതിനായി വന്യമായ കൊതി പൂണ്ടിരിക്കുകയാണ്.

ഇതിനേക്കാളേറെ ഞെട്ടിപ്പിക്കുന്ന കാര്യം സ്വന്തം കുഞ്ഞുങ്ങളെ ലൈംഗികമായി പീഢിപ്പിക്കുന്നത് അച്ഛന്മാരാണ് എന്നതാണ്. ഒരു അച്ഛന് മകളെ എങ്ങനെ ലൈംഗിക വസ്തുവായി കാണാന്‍ കഴിയുന്നു എന്ന കാര്യം ദുരൂഹമാണ്. സ്നേഹവും സംരക്ഷണവും കൊടുത്ത് വളര്‍ത്തിക്കൊണ്ടു വരേണ്ട മകളെ എത്രയോ അച്ഛന്മാര്‍ പേടിപ്പിച്ചും ഉപദ്രവിച്ചും ലൈംഗികമായി ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു.

അത്തരം ഹതഭാഗ്യകളായ കുഞ്ഞുങ്ങള്‍ മിക്കപ്പോഴും അച്ഛന്‍റെയോ സഹായികളുടെയോ ക്രൂരതയില്‍ മരിച്ചുപോവുകയും ചെയ്യുന്നു. ആരും ചോദിച്ചു പോകും, കേരളം എങ്ങോട്ടാണ് ?..

ഏറ്റവും ഒടുവിലെ ഉദാഹരണം പട്ടാമ്പിയിലെ ആമയൂരില്‍ നടന്ന കൂട്ടക്കൊലയും കുണ്ടറയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പീഢനക്കേസും. ആമയൂരില്‍ പാലാ രാമപുരം സ്വദേശിയായ റെജികുമാര്‍ ഭാര്യയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തുകയും രണ്ട് പിഞ്ചുകുട്ടികളെ കൊന്ന് പറമ്പില്‍ കുഴിച്ചുമൂടുകയും ചെയ്തശേഷം മുതിര്‍ന്ന രണ്ട് പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. ഇതില്‍ പന്ത്രണ്ട് വയസ്സുള്ള പെണ്‍ക്കുട്ടി ലൈംഗികമായി പീഢിപ്പിച്ചിരുന്നു.
1 | 2  >>  
കൂടുതല്‍
പോസ്‌റ്റ്‌മോര്‍ട്ടം മരിച്ചവന്‍റെ ജന്മാവകാശം
ഇന്ന് കസിന്‍സ് ഡേ
ഇന്ന് ടൈപ് റൈറ്റര്‍ ദിനം
ശുഭാപ്തി വിശ്വാസം കൊള്ളാം ; പക്ഷേ ?
ചന്ദ്രനില്‍ മനുഷ്യന്‍റെ കാവു തീണ്ടല്‍
എരിഞ്ഞടങ്ങിയ ചരിത്രാധ്യായം