പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോന്‍ ഉത്സവം:ജപ്പാനിലെ പിതൃശാന്തി കര്‍മ്മം
പീസിയന്‍
പിതൃക്കളുടെ കൊടിയയാതനകള്‍ കുറക്കാന്‍ ശ്രമിക്കുകയാണ് ഈ ഉത്സവത്തിന്‍റെ പിന്നിലുള്ള ആശയം. ഇതിനു ബുദ്ധമതത്തില്‍ ഒരൊ കഥയുണ്ട്.ബുധ്ധന്‍റെ ശിഷ്യനായ മുകുരന്‍, അതീന്ദ്രിയ ശക്തി ഉപയോഗിച്ച് നോക്കിയപ്പോള്‍ മരിച്ചുപോയ അമ്മ, വിശക്കുന്ന പിശാചുക്കളുടെ ഇടയില്‍ കിടന്ന് നരകിക്കുന്നതു കണ്ടു.

ബുദ്ധനോട് പരിഹാരം തെടിയപ്പോല്‍ വേനല്‍ക്കാലപൂജകള്‍ പൂര്‍ത്തിയക്കിയ സന്യാസിവര്യന്മാരെ വന്ദിക്കനും അവര്‍ക്ക് കാഴ്ചദ്രവ്യങ്ങള്‍ നല്‍കാനും പറഞ്ഞു. മുകുരന്‍ അപ്രകാരം ചെയ്തു . അമ്മ നരകയാതനകളില്‍ നിന്നു മുക്തയാവുകയും ചെയ്തു.ഇതില്‍ സന്തോഷം കൊണ്ട മുകുരന്‍ ആനന്ദ നടനമാടി. അതാണ് ബോന്‍ ഒഡൊരി.

ജാപ്പനിലെ വേനല്‍ക്കാലത്താണ് ബോന്‍ ഉത്സവം നടക്കുക. ഇതിനോടനുബന്ധിച്ച് ഇപ്പോള്‍ കാര്‍ണ്ണിവലുകളും കളികളും പന്തയങ്ങളും നടക്കാറുണ്ട്. തണ്ണിമത്തന്‍ പോലുള്ള വേനല്‍ക്കാല ഉത്പന്നങ്ങളുടെ ഉത്സവവും ഭക്ഷ്യ ഉത്സവവും ബോന്‍ ഉത്സവത്തിന്‍റെ ഭാഗമാണ്
.
‘റ്റോറോ നഗാഷി‘-ദീപങ്ങള്‍ ഒഴുക്കിവിടല്‍‌- യോടെ യാണ് ഈ പിതൃശാന്തി ഉത്സവം സമാപിക്കുക. പമ്പാവിളക്കിലും ഹരിദ്വാര്‍ തുടങ്ങിയ ഹിമാലയ ക്ഷേത്രങ്ങളിലും കാണുന്ന മട്ടില്‍ ദീപങ്ങള്‍ കത്തിച്ച് ഇലയില്‍ വെച്ച് നദിയില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്.

നാം കാര്‍ത്തികയ്ക്ക് ചെയ്യുന്നതു പോലെ വീട്ടിലും റോഡിലും പാലങ്ങളിലും മറ്റും മെഴുകുതിരി കത്തിച്ച് ദീപാലങ്കാരങ്ങള്‍ നടത്താറുമുണ്ട്.കരിമരുന്നു പ്രയോഗത്തോടെ ബോന്‍ ഉത്സവം സമാപിക്കും.

ജപ്പാനിലെ ഈ ഉത്സവത്തിന് ഇന്ത്യന്‍ ആചാരങ്ങളും സംകാരവുമായുള്ള ബന്ധം അവിശ്വസനീയമാണ്.
<< 1 | 2 
കൂടുതല്‍
പി.കെ.വി.- എന്നും മൂല്യങ്ങള്‍ക്കൊപ്പം
വളരുന്ന ജനസംഖ്യ തളര്‍ത്തുമോ?
പെരുമണ്‍ ദുരന്തം നടന്നിട്ട് 20 വര്‍ഷം
യുഗപ്രഭാവനായ ശ്യാമപ്രസാദ് മൂഖര്‍ജി
അംബാനിയുടെ ചരിത്രം
നക്ഷത്രമായി മാറിയ ധീരുഭായ് അംബാനി