പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോന്‍ ഉത്സവം:ജപ്പാനിലെ പിതൃശാന്തി കര്‍മ്മം  Search similar articles
പീസിയന്‍

bon festival japabn
WDWD
കേരളത്തില്‍ പിതൃശാന്തിക്കായി ബലിതര്‍പ്പണവും കര്‍മ്മങ്ങളും നടത്തുന്ന ദിവസമാണ് കര്‍ക്കിടകവാവ്.ഇത് ജൂലായ് പകുതിക്കു ശേഷമാണ് വരുക.

ഏതാണ്ട് ഇതേസമയത്ത് ജാപ്പാനിലും പിതൃശാന്തിക്കായി ഒരു ഉത്സവം നടക്കുന്നു. ‘ബോന്‍ ഫെസ്റ്റിവല്‍‘ എന്നാണത് ഇത് അറിയപ്പെടുന്നത്.‘ഒബോന്‍‘ എന്നും ഇതിനു പേരുണ്ട്.മെക്‍സിക്കോക്കാര്‍ക്കും ‘എല്‍ ദിയ ദി ലോസ് മ്യൂര്‍ടൊസ് ‘ എന്നപേരില്‍ പിതൃക്കളെ ആരാധിക്കുന്ന ഒരാഘോഷമുണ്ട്.

ഒബോന്‍ ഉത്സവം മൂന്നു ദിവസമായാണ് നടക്കുക.തുടങ്ങുന്ന തീയതിക്കു പക്ഷേ ദേശ്യഭേദമുണ്ട്.ജൂലായ് 13 ന് ആണ് സാധാരണ ബോന്‍ ഉത്സവം തുടങ്ങുക ചിലയിടങ്ങളില്‍ 14നും 15 നും മാണ് ഇത് നടക്കുക.ഇതൊരു ബുദ്ധമത ആചാരമാണ്.

സ്വന്തം കുടുംബത്തിലെ മരിച്ചുപോയ ആളുകളെ ഓര്‍ക്കാനും, അവരുടെ ശവക്കല്ലറകള്‍ വൃത്തിയാക്കാനും ഒക്കെയായി കുടുംബത്തിലെ എല്ലാവരും ഓബോന്‍ ദിവസം തറവാടു വീടുകളില്‍ ഒത്തു ചേരുന്നു. ഈ ദിവസം മുന്‍ തലമുറയില്‍ പെട്ടവരുടെ ആത്മാക്കള്‍ കുടുംബ ഭവനങ്ങള്‍ സന്ദര്‍ശിക്കുമെന്നും വിശ്വാസമുണ്ട്.

ഇതിനെ ദീപപ്പെരുന്നാള്‍ എന്നും വിളിക്കാറുണ്ട് 500 കൊല്ലത്തിലേറെയായി ജപ്പാനില്‍ നടക്കുന്ന ഈ പെരുന്നാള്‍ ദിവസം ‘ബോന്‍ ഒഡോരി‘യും( ബോന്‍ നൃത്തം) നത്താറുണ്ട്.

സംകൃതത്തില്‍ ‘ഉല്ലംഭന‘( തലകീഴായി തൂങ്ങിക്കിടക്കുക) എന്നവാക്കിനു തത്‌സമമായി ജാപ്പനീസില്‍ ഉപയോഗിക്കുന്ന ‘ഉരബന്ന‘.‘ഉരബൊന്നെ‘ എന്നീ വാക്കുകളില്‍ നിന്നാണ് ‘ഓബോന്‍‘ എന്ന വാക്കിന്‍റെ പിറവി.

1 | 2  >>  
കൂടുതല്‍
പി.കെ.വി.- എന്നും മൂല്യങ്ങള്‍ക്കൊപ്പം
വളരുന്ന ജനസംഖ്യ തളര്‍ത്തുമോ?
പെരുമണ്‍ ദുരന്തം നടന്നിട്ട് 20 വര്‍ഷം
യുഗപ്രഭാവനായ ശ്യാമപ്രസാദ് മൂഖര്‍ജി
അംബാനിയുടെ ചരിത്രം
നക്ഷത്രമായി മാറിയ ധീരുഭായ് അംബാനി