നന്മയുടെ ആള്‍ രൂപമായിരുന്നു പികെ വി എന്ന പി കെ വാസുദേവന്‍ നായര്‍.മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ കണ്ണാടിയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.
പികെവിയുടെ മൂന്നാം ചരമ വാര്‍ഷികമാണ്2008 ജൂലായ് 12ന് .യാത്രകളെ സ്നേഹിച്ച, വായന ശീലമാക്കിയ ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് പി.കെ.വാസുദേവന്‍ നായരുടെ മരണത്തിലൂടെ മലയാളികള്‍ക്ക് നഷ്ടമായത്.
ഇടതു പക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി സ്ഥാനം പോലും ത്യജിച്ച പി.കെ.വി തികഞ്ഞ ആദര്‍ശവാദിയായിരുന്നു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് പികെവിക്ക് എന്നും നൊമ്പരമായിരുന്നു- മരിക്കുവോളം
പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിച്ച് എന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ പി.കെ.വി അദ്ദേഹത്തിന്‍റെ അറുപതുകളില്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് യുവാക്കള്‍ക്ക് വഴിയൊരുക്കാനായിരുന്നു.
അഭിപ്രായ ധീരതയും ആദര്‍ശ ശുദ്ധിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന പി.കെ.വി കാല്‍ നൂറ്റാണ്ടായി സി.പി.ഐ യുടെ കേരളത്തിലെ അവസാന വാക്കായിരുന്നു.
|