ജൂലൈ 11 ലോക ജനസംഖ്യാദിനം. ഈ ദിനം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന്, ഇന്ത്യയ്ക്ക്, മുന്നറിയിപ്പിന്‍റെ മണിക്കൂറുകളാണോ നല്‍കുന്നത്? വളരുന്ന ജനതതിയെ പോറ്റാനും പരിപാലിക്കാനും നമ്മള്‍ വളരുന്നുണ്ടോ...ഈ ചോദ്യങ്ങള്‍ക്കൊക്കെ ശരിയായ മറുപടി കണ്ടെത്താനും പരിഹാരം കണ്ടെത്താനും നാം ഇനി താമസിച്ചുകൂടാ എന്നാണ് കണക്കുകള്‍ പറയുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 100 കോടിയില്‍ അധികമാണ്. ഇത് 2101 ആവുമ്പോഴേക്കും 200 കോടി കവിയുമെന്നാണ് പ്രശസ്ത ജനസംഖ്യാ വിദഗ്ധന്‍ കാള്‍ ഹോബിന്‍റെ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് വികസിത രാജ്യമെന്ന പദവി നേരിടാന്‍ നടത്തേണ്ട പോരാട്ടത്തിനെക്കാള്‍ കടുത്ത രീതിയില്‍ ദാരിദ്ര്യത്തിനെതിരെ പോരാടേണ്ടി വരുമെന്നാണ് ഇതു നല്‍കുന്ന സൂചന.
ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ വര്‍ദ്ധന തോത് 1952 നെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി നേരെ മറിച്ചും. ഉത്തര്‍പ്രദേശ് പോലെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു മാതാവിന് ശരാശരി നാല് കുട്ടികള്‍ വരെയുണ്ട്.
|