കൊല്ലം ജില്ലയില്‍ മണ്‍ട്രോ തുരുത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിലൂടെ തീവണ്ടി പാത പാഞ്ഞുപോയി കായല്‍ക്കരയില്‍ എത്തുമ്പോള്‍ അവിടെ ഏതാണ്ട് ഒരു ത്രികോണാകൃതി മുകളില്‍ വഹിച്ച് പൊടിപിടിച്ച് നിലക്കുന്ന ഒരു സ്തൂപം കാണാം. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,
‘പെരുമണ്‍ തീവണ്ടി ദുരന്ത സ്മാരകം 1988 ജൂലൈ 8
ഓര്‍മ്മയ്ക്ക്’.
അതെ, ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരമായ തീവണ്ടി അപകടം നടന്ന പെരുമണ്‍ ആണിത്. ഈ ദുരന്തം നടന്നിട്ട് ജൂലൈ എട്ടിന് 20 വര്‍ഷം തികയുന്നു. അന്ന് ഉച്ചയ്ക്ക് അഷ്ടമുടി കായലില്‍ 105 ജീവിതങ്ങളാണ് മുങ്ങിത്താണത്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്സ്പ്രസ്സിന്‍റെ 10 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു. ഒരു കാരണവുമില്ലാതെ !
റയില്‍വേ അധികൃതരുടെ അന്വേഷണത്തില്‍ എങ്ങുനിന്നോ കുതിച്ചെത്തിയ ടൊര്‍ണാഡോ എന്ന അതിഭീകരമായ ഒരു കൊടുങ്കാറ്റാണ് ഐലന്‍റ് എക്സ്പ്രസ്സിനെ കായലിലേക്ക് ചുഴറ്റിയെറിഞ്ഞത് എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു.
തീവണ്ടി അമിത വേഗത്തില്‍ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അത്തരം കാര്യങ്ങളൊന്നും ഒരു അന്വേഷണത്തിന്‍റെ പരിധിയിലും വന്നില്ല.
|