സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യവസായ പൊതുവിതരണ മന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി തികഞ്ഞ രാജ്യസ്നേഹിയും, മികച്ച വാഗ്മിയും പാര്‍ലമെന്‍റേറിയനുമായിരുന്ന അദ്ദേഹം , ജനസംഘിന്‍റെ സ്ഥാപക പ്രസിഡന്‍റ് ആണ്.
1953 ജൂണ്‍ 20ന് ശ്യാമപ്രസാദ് മുഖര്‍ജി അന്തരിച്ചു. ദുരൂഹ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയിലായിരുന്നു മരണം . 1947ല്‍ സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവണ്‍മെന്‍റില്‍ വ്യവസായ പൊതുവിതരണ മന്ത്രിയായി മുഖര്‍ജി ചുമതലയേറ്റു. 1951 ലാണ് മുഖര്‍ജി ജനസംഘിന് രൂപം നല്‍കുന്നത്.
1952ല്‍ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഖര്‍ജി നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ ഒരു സഖ്യവും രൂപീകരിച്ചു. 1953ല്‍ കശ്മീരിലേക്ക് മുഖര്‍ജി ഒരു രാഷ്ട്രീയ യാത്ര സംഘടിപ്പിച്ചു. ഈ യാത്രയ്ക്കിടയില്‍ നിയമലംഘനം നടത്തിയെന്ന കുറ്റം ആരോപിച്ച് ശ്യാമപ്രസാദ് മുഖര്‍ജിയെ പൊലീസ് അറസ്റ്റു ചെയ്തു.ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കസ്റ്റഡിയില്‍ കഴിയവെ മരിച്ചത്
1923 സുധാ ദേബിയെ വിവാഹം കഴിച്ച ശ്യാമപ്രസാദ് മുഖര്‍ജി തൊട്ടടുത്ത വര്‍ഷം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി.
|