നക്ഷത്രങ്ങളെ സ്വപ്നം കാണുകയും, ഇന്ത്യന്‍ വ്യവസായസാമ്രാജ്യത്തിലെ നക്ഷത്രമായി മാറുകയും ചെയ്ത ആളാണ് ധീരജ്‌ലാല്‍ ഹീരാചന്ദ് അംബാനി. ഒന്നുമില്ലായ്മയില്‍ നിന്നും കഠിനാധ്വാനത്തിലൂടെ അദ്ദേഹം സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയായിരുന്നു. ധീരുഭായ് അംബാനിയുടെ ചരമ വാര്‍ഷികദിനമാണ് ജൂലൈ ആറ്.
കണക്കു പുസ്തകത്തിലെ കളികളെല്ലാം അംബാനിയ്ക്ക് മനപാഠമായിരുന്നു. പലപ്പോഴും നിയമങ്ങള്‍ തെറ്റിച്ചു കളിയ്ക്കാനും അദ്ദേഹത്തിന് മടിയുമില്ലായിരുന്നു.
പിടിച്ചടക്കാനുളള സാമ്രാജ്യത്തിന്‍റെ അതിരുകള്‍ അദ്ദേഹത്തെ എന്നും വല്ലാതെ മോഹിപ്പിച്ചിരുന്നു. വഴിവാണിഭക്കാരന്‍റെ കൂസലില്ലായ്മയോടെ ഇന്ത്യയുടെ വ്യവസായ ചരിത്രം തന്‍റെ കുടുംബനാമത്തിലേക്ക് അദ്ദേഹം മാറ്റി എഴുതി.
ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ചോര്‍വാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സ്കൂളില്‍ വച്ചു തന്നെ പഠിപ്പു നിര്‍ത്തിയ അംബാനിയുടെ അസാധാരണമായ ധൈര്യത്തിന്‍റെയും ദീര്‍ഘവീക്ഷണത്തിന്‍റെയും തളരാത്ത പോരാട്ടവീര്യത്തിന്‍റെയും കഥയാണത്.
|