പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജീവ്ഗാന്ധി ചരമദിനം  Search similar articles
19901 മെയ് 21 തമിഴ്നാട്ടിലെ ശ്രീപെരും പുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബോംബു പൊട്ടി രാജീവ് ഗാന്ധി മരിച്ചു.

ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍.ടി.ടി.ഇ. യിലെ അംഗം തനുവാണ് സ്വശരീരത്തില്‍ ബോംബ് കെട്ടിവച്ച് സ്ഫോടനം നടത്തിയത്. 1987 ജൂലൈ 29ന് ശ്രീലങ്കയുമായി രാജീവ് ഗാന്ധി ഒപ്പുവച്ച കരാറനുസരിച്ച് ഇന്ത്യന്‍ സമാധാനം സംരക്ഷണസേനയെ (ഐ.പി.കെ.എഫ്) അയച്ചതാണ് വധത്തിനു കാരണം.

ഇന്ദിരാഗാന്ധിയുടെയും ഫിറോസ്ഗാന്ധിയുടെയും പുത്രനായി 1944 ഓഗസ്റ്റ് 20--നു ജനിച്ച രാജീവ് ഗാന്ധി ഡെറാഡൂണ്‍, കേംബ്രിജ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ പഠിച്ചു. വൈമാനികനായി യോഗ്യത നേടി. 1981 വരെ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു.

1980 ജൂണില്‍ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണശേഷം പ്രധാനമന്ത്രിയായ മാതാവ് ഇന്ദിരാഗാന്ധിയെ സഹായിക്കാനായി പൊതുപ്രവര്‍ത്തനരംഗത്തെത്തി. അമേഠി മണ്ഡലത്തില്‍ നിന്ന് 1981 ല്‍ ലോക്സഭാംഗമായി. 1983-84 ല്‍ കോണ്‍ഗ്രസ് ഐ ജനറല്‍ സെക്രട്ടറി.

1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. തുടര്‍ന്ന് 1985 ജനുവരിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി.


അധികാരം ഏറ്റെടുക്കുന്പോള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1985 ജൂലൈയിലെ പഞ്ചാബ് കരാര്‍, ആസാം പ്രശ്നപരിഹാരം തുടങ്ങിയവ രാജീവ്ഗാന്ധിയുടെ കാലത്താണുണ്ടായത്. എന്നാല്‍ ബോഫോഴ്സ് തോക്കിടപാട്, അന്തര്‍വാഹിനി ഇടപാട് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ പില്ക്കാലത്തുണ്ടായി.

മരണാനന്തര ബഹുമതിയായി 1991 ല്‍ ഭാരതരത്നം നല്കി.

രാജീവ് വധക്കേസിലെ 26 പ്രതികള്‍ക്കും 1998 ജനുവരി 28ന് ചെന്നൈയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

ഇപ്പോള്‍ കോന്ണ്‍ഗ്രസ്സ് അധ്യക്ഷയായ ഇറ്റലിക്കാരിയായ സോണിയയാണ് ഭാര്യ.രാഹുല്‍, പ്രിയങ്ക എന്നിവര്‍ മക്കള്‍. സോണിയ ഇപ്പോള്‍ എ.ഐ.സി.സി.പ്രസിഡന്‍റും ലോക്സഭാ പ്രതിപക്ഷനേതാവുമാണ്.
കൂടുതല്‍
രാജീവ് രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മനാള്‍
സ്വാമിമാര്‍ ഉണ്ടാവുന്നത്...
വാസ്കോഡ ഗാമ. ആരായിരുന്നു
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍