പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാജീവ് രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മനാള്‍  Search similar articles


1991 മെയ് 21- ആ ദിവസമാണ് രാജീവ് ഗാന്ധിയുടെ ശരീരം ശ്രീപെരുമ്പത്തൂരിന്‍റെ മണ്ണില്‍ ചിതറി വീണത്. രാജീവിന്‍റെ 17 മത് ചരമവാര്‍ഷികമാണ് 2008 മെയ് 21.

ശ്രീലങ്കയിലെ വംശീയ പ്രശ്നം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചതോടെയാണ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ കണ്ണിലെ കരടായത്. രണ്ട് വധ ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം 1991-ല്‍ വിധിക്കു കീഴടങ്ങുകയായിരുന്നു.

ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായി ജനിച്ച രാജീവ് ഗാന്ധി ഭൂമിയുടെ ആകാശത്തുനിന്നാണ് രാഷ്ട്രീയത്തിന്‍റെ ആകാശത്തേക്ക് പറന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പഠനത്തിനിടെ പ്രണയിച്ച സോണിയയെ ജീവിതസഖിയാക്കിയ രാജീവ് എയര്‍ലൈന്‍സ് പൈലറ്റായി പറന്നു നടക്കുമ്പോഴാണ് അവിചാരിതമായി രാഷ്ട്രീയ നിയോഗം ഏറ്റെടുക്കുന്നത്.

1980-ല്‍ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് ശ്രീപെരുമ്പത്തൂര്‍ ദുരന്തത്തിലേക്കു വഴി തെളിച്ച രാഷ്ട്രീയ പ്രവേശനത്തിന് രാജീവ് തയാറെടുക്കുന്നത്. 1981-ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം രുചിച്ച രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി ചുമതലയേറ്റു.

1984-ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും സാരഥ്യം രാജീവ് ഏറ്റെടുത്തു. 1989 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു. ബോഫോഴ്സ് വിവാദത്തത്തുടര്‍ന്ന് 1989-ല്‍ കോണ്‍ഗ്രസ് പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലേറിയ വിശ്വനാഥ് പ്രതാപ് സിംഗിന് ഏറെക്കാലം പിടിച്ചു നില്‍ക്കാനായില്ല.

1991-ല്‍ രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുമ്പോഴാണ് പ്രചരണത്തിനിടെ മനുഷ്യ ബോംബായി വന്ന തനു രാജീവിനെകൂടി ചിന്നി ചിതറിച്ചത്.
കൂടുതല്‍
സ്വാമിമാര്‍ ഉണ്ടാവുന്നത്...
വാസ്കോഡ ഗാമ. ആരായിരുന്നു
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം